കലൈജ്ഞരുടെ അന്ത്യ വിശ്രമം; എതിർ ഹരജികൾ പിൻവലിച്ചു

ചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജർ റോഡിലെ മറീന കടൽക്കരയിലെ അണ്ണാ സമാധിക്ക്​ സമീപം സംസ്​കരിക്കാൻ വഴിഒരുക്കിക്കെണ്ട്​ എതിർ ഹരജികൾ പിൻവലിച്ചു.  മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത്​ ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. 

ഇൗ ഹരജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിൻവലിച്ചിരുന്നു. ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമായിരുന്നു പിൻവലിക്കാതിരുന്നത്​. തുടർന്ന്​ പരാതി പിൻവലിക്കാൻ കോടതി ട്രാഫിക്​ രാമസ്വാമിയോട്​ ആവശ്യ​െപ്പട്ടു. അതിന്​ സമയം അനുവദിക്കണമെന്ന്​ രാമസ്വാമി അപേക്ഷിച്ചു. എന്നാൽ മൃതദേഹം മറീനയിൽ സംസ്​കരിക്കുന്നതിന്​ പരാതിയില്ലെന്ന്​ എഴുതി നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന്​ അഞ്ച്​ ഹരജികളും തള്ളുകയാണെന്നും അറിയിച്ചു. 

കേസിൽ സർക്കാർ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ്​ സർക്കാറിന്​. ജയലളിതക്ക്​ സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ്​ ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു. ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ എച്ച്​. ജി രമേശി​​​​െൻറ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണമ്​ വിധി പറഞ്ഞത്​. 
 

 

Tags:    
News Summary - Karunanidhi Burial At Chennai's Marina Beach -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.