ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രിയുടെ ഒൗദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ. ജൂലൈ 28നാണ് രക്തസമ്മർദം കുറഞ്ഞനിലയിൽ പ്രവേശിപ്പിച്ചതെന്നും തീവ്ര പരിചരണ വിഭാഗത്തിൽ ആരോഗ്യനില വീണ്ടെുക്കാനായതായും ബുള്ളറ്റിനിൽ വ്യക്തമാക്കി. 29ന് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവെപ്പട്ടെങ്കിലും ഇപ്പോൾ മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നുണ്ട്.
വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും കരളിെൻറ പ്രവർത്തനത്തിലെ മാറ്റവും കണക്കിലെടുത്ത് ആശുപത്രിയിലെ ചികിത്സ തുടരും. ചൊവ്വാഴ്ച വൈകീട്ട് ആറരക്ക് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അരവിന്ദൻ ശെൽവരാജാണ് ബുള്ളറ്റിൻ ഇറക്കിയത്.
മെഡിക്കൽ ബുള്ളറ്റിനും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഫോേട്ടായും ഡി.എം.കെ പ്രവർത്തകർക്ക് ആഹ്ലാദമേകി. ആശുപത്രി പരിസരത്ത് പ്രവർത്തകർ മധുരം വിതരണം ചെയ്തു. കരുണാനിധി ഗോപാലപുരം വസതിയിലേക്ക് തിരിച്ചുപോയാൽ മാത്രേമ തങ്ങളും മടങ്ങുകയുള്ളൂവെന്ന് ചില പ്രവർത്തകർ പറഞ്ഞു. കരുണാനിധിയുടെ മുഖം വ്യക്തമായി കാണാവുന്ന ഫോേട്ടാകൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
കരുണാനിധി അബോധാവസ്ഥയിലാണുള്ളതെങ്കിലും രക്തസമ്മർദവും രക്തത്തിലെ ഒാക്സിജെൻറ അളവും ഹൃദയമിടിപ്പും നിയന്ത്രണവിധേയമാണ്. ജീവൻരക്ഷ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. ഇടക്കിടെ കണ്ണ് തുറക്കുന്നുണ്ട്. െഎ.സി.യുവിൽ ഡോക്ടർമാരുടെ സംഘമാണ് ആരോഗ്യനില നിരീക്ഷിച്ചുവരുന്നത്.
അതിനിടെ കുടുംബ- രാഷ്ട്രീയ കാരണങ്ങളാൽ വളരെക്കാലമായി പിണങ്ങിയിരുന്ന സഹോദരന്മാരായ മുൻ കേന്ദ്രമന്ത്രി എം.കെ.അഴഗിരിയും സ്റ്റാലിനും തമ്മിൽ സംസാരിച്ചത് കുടുംബാംഗങ്ങൾക്ക് ആശ്വാസമേകി. ചൊവ്വാഴ്ച മലേഷ്യൻ പാർലെമൻറ് സ്പീക്കർ വിഗ്നേശ്വരെൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കരുണാനിധിയെ സന്ദർശിച്ചു. കരുണാനിധിയെ നടൻ രജനികാന്തും സന്ദർശിച്ചു. കരുണാനിധി എത്രയും പെെട്ടന്ന് സുഖംപ്രാപിക്കണമെന്ന് ദൈവത്തോട് പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.