ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ (94) ആരോഗ്യനില അതിഗുരുതരം. ആഴ്വാർപേട്ട കാവേരി ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യാവസ്ഥ തിങ്കളാഴ്ച രാവിലെയാണ് വഷളായത്. വാർധക്യസഹജമായ അവശതകളുള്ളതിനാൽ മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നാണ് തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്.
അടുത്ത 24 മണിക്കൂർ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്. തിരുനാവുക്കരസർ ആണ് ആശുപത്രി സന്ദർശിച്ച ശേഷം കരുണാനിധിയുടെ നില മോശമാണെന്ന് ആദ്യം അറിയിച്ചത്. ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് സന്ദർശിച്ചിരുന്നു. കരുണാനിധിയുടെ ആരോഗ്യാവസ്ഥ അന്വേഷിച്ച് ഒട്ടനവധി പ്രമുഖരാണ് ആശുപത്രിയിലെത്തിയത്.
Chennai's Kauvery Hospital issues the medical bulletin of DMK Chief M Karunanidhi; states a decline in his medical condition. #TamilNadu pic.twitter.com/CSCUfOuE49
— ANI (@ANI) August 6, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.