യുവാക്കള്‍ സൈന്യത്തിനൊപ്പം –സൈനിക വക്താവ്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ യുവാക്കള്‍ക്ക് സൈന്യത്തിലുള്ള വിശ്വാസം നഷ്ടമായെന്ന പ്രചാരണം സൈന്യം നിഷേധിച്ചു. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില യുവാക്കളാണ് പ്രതിഷേധിക്കുന്നതെന്നും ഭൂരിപക്ഷവും സൈന്യത്തിനൊപ്പമാണെന്നും 15 കോര്‍പ്സ് ജനറല്‍ കമാന്‍ഡിങ് ഓഫിസര്‍ ലഫ്. ജന. സതീഷ് ദുവ പറഞ്ഞു.

ഈയിടെ സൈനിക വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചില സൈനികര്‍ വാഹനത്തില്‍ അകപ്പെടുകയും ചെയ്തു. കശ്മീരി യുവാക്കളാണ് സൈനികരുടെ രക്ഷക്കത്തെിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയിടെ സൈന്യം നടത്തിയ ഭീകരവിരുദ്ധ നടപടികളിലും യുവാക്കള്‍ സൈന്യത്തെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു.

ചില യുവാക്കള്‍ തീവ്രവാദികള്‍ക്കൊപ്പം പോകുന്നുണ്ട്. ഇതുമൂലമാണ് പൊലീസിന് റെയ്ഡുകളും അറസ്റ്റുകളും നടത്തേണ്ടിവരുന്നത്. എത്ര പേര്‍ തീവ്രവാദ സംഘങ്ങള്‍ക്കൊപ്പം പോയി  എന്ന കാര്യം വ്യക്തമല്ല. ഇവരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ആക്രമണത്തില്‍നിന്ന് സൈന്യം പാഠം പഠിക്കുകയും അതിനനുസരിച്ച നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - KASHMIR CLASH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.