ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വവ ജില്ലയിൽ നിന്നും കാണാതായ പൊലീസുകാരൻ തീവ്രവാദ സംഘടനയിൽ ചേർന്നതായി റിപ്പോർട്ട്. കത്വവയിലെ പൊലീസ് ട്രെയിനിങ് സെൻററിലെ ഇശ്ഫഖ് അഹമ്മദ് ദറിനെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. ലീവിൽ പോയ ഇയാൾ തിങ്കളാഴ്ചയാണ് തിരികെ എത്തേണ്ടിയിരുന്നത്. എന്നാൽ തിരിച്ചെത്താതിരുന്ന ഇശ്ഫഖ് എ.കെ 47 തോക്കുമായി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇയാൾ ലശ്കറെ ത്വയ്യിബയിൽ ചേർന്നതായാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇശ്ഫഖ് അഹമ്മദിെൻറ ചിത്രത്തിനു മുകളിൽ പേരും സംഘടന ലശ്കറെ ത്വയ്യിബയെന്നും എഴുതിയിട്ടുണ്ട്.
ഷോപ്പിയാനിലെ ഹെഫ് ഷിർമൽ സ്വദേശിയാണ് അഹമ്മദ്. 2012ലാണ് ഇയാൾ പൊലീസിൽ ചേർന്നത്. പൊലീസിൽ നിന്നും കഴിഞ്ഞു രണ്ടുവർഷത്തിനിടെ ആറു യുവാക്കളാണ് തീവ്രവാദ സംഘടനകളിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.