കശ്മീരിൽ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ബാരിക്കേഡുകൾ വാങ്ങിയെന്ന ആരോപണവുമായി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (കെ.സി.സി.ഐ). താഴ്വരയിലെ ബിസിനസ്സ് സ്ഥാപനങ്ങൾ അനിശ്ചിതമായി പൂട്ടിയിട്ടത് വ്യാപാര സമൂഹത്തിെൻറ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാെണന്നും കെ.സി.സി.ഐ ആരോപിച്ചു.
ജില്ലാ ദുരന്ത നിവാരണ നിയമപ്രകാരം അടിസ്ഥാനമേഖലയിൽ ചിലവഴിക്കേണ്ട പണമാണ് ബാരിക്കേഡുകൾ വാങ്ങുന്നതിന് ചെലവഴിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ അധികൃതർ ആരോപണം നിഷേധിച്ചു. ശ്രീനഗർ ഡി.ഡി.എം.എ ചെയർമാൻ കൂടിയായ ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇക്ബാൽ ചൗധരി ആരോപണം തെറ്റാണെന്ന് പറഞ്ഞു.
'റോഡ് ബാരിക്കേഡുകൾക്കായി ഫണ്ടുകളൊന്നും ആവശ്യപ്പെടുകയോ വിനിയോഗിക്കുകയോ ചെയ്തിട്ടില്ല'-അദ്ദേഹം പറഞ്ഞു. ലോക്ഡൗണിനിടയിലും ശ്രീനഗർ ഗോൾഫ് കോഴ്‌സ് പ്രമുഖർക്കായി തുറന്നുകിടക്കുകയാണെന്നും കെ.സി.സി.ഐ പറയുന്നു. കാശ്മീരിൽ നിലവിൽ ജനജീവിതം ദുരിതമയമാണ്. 13 മാസമായി കശ്മീർ അടച്ചിട്ടിരിക്കുകയാണ്.
സംസ്ഥാനത്തിെൻറ പ്രത്യേക പദവി പിൻവലിച്ചതിനെത്തുടർന്നാണ് ആദ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അത് കഴിഞ്ഞപ്പോൾ ലോക്ഡൗൺ വന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കശ്മീർ പൂട്ടിയിരിക്കുകയാണെന്ന് കെ.സി.സി.ഐ ചൂണ്ടിക്കാട്ടി.
'പൊതുജനങ്ങളും ബിസിനസ്സ് സമൂഹവും പൂർണ്ണമായി സഹകരിച്ചിട്ടും സംരംഭങ്ങളെ തുടച്ചുനീക്കുകയും സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്ന നീക്കമാണ് ഭരണക്കാർ നടത്തുന്നത്. ശ്രീനഗർ അനിശ്ചിതമായി ലോക്ഡൗണിൽ തുടരുന്നത് ഉപജീവനമാർഗം നേടാനുള്ള ബിസിനസ്സ് സമൂഹത്തിെൻറ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്'-കെ.സി.സി.ഐ ജോയിൻറ് സെക്രട്ടറി ഷെയ്ഖ് ജൗഹർ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.