കാബൂൾ: കശ്മീരിൽ പാകിസ്താെൻറ ഒപ്പം ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ തള്ളി താലിബാൻ. മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ശഹീൻ ഔദോഗിക മാധ്യമം വഴി വ്യക്തമാക്കി.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിെൻറ അവകാശവാദമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്താലുടൻ കശ്മീർ അവിശ്വാസികളിൽ നിന്ന് മോചിപ്പിക്കുമെന്നും മുജാഹിദ് ആവർത്തിക്കുന്നുമുണ്ട്. തുടർന്നാണ് വിശദീകരണവുമായി താലിബാൻ രംഗത്തുവന്നത്.
നേരത്തേ അഫ്ഗാെൻറ പുനരുദ്ധാരണത്തിൽ ഇന്ത്യയുടെ സഹകരണത്തെ താലിബാൻ പ്രകീർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.