ന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ഉചിതമായ സമയത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇന് റർനെറ്റ് വിലക്ക് ഭരണകൂടം പിൻവലിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ അന്തരീക്ഷം പൂർണമായ ി സമാധാനപരമല്ല. അതിർത്തികളിൽ ഉടനീളം സംഘർഷം നിലനിൽക്കുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
ഇന്‍റ ർനെന്‍റ് സൗകര്യങ്ങൾ അനിവാര്യമാണെന്ന് അംഗീകരിക്കുന്നു. അതേസമയം, ദേശസുരക്ഷയും ജമ്മു കശ്മീരിലെ പൗരന്മാരുടെ സുരക്ഷയും പ്രധാനമാണ്. തീവ്രവാദികൾക്കെതിരെയാണ് പോരാട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണ്. സ്കൂളുകളും കോളജുകളും തുറന്നു. ആപ്പിൾ വ്യാപരം നല്ല രീതിയിൽ നടക്കുന്നുണ്ട്. ദിനപത്ര വിതരണവും ടി.വി ചാനലുകളും സാധാരണ നിലയിലാണ്. ബാങ്ക് അടക്കം എല്ലാ ധനകാര്യ സ്ഥാപനങ്ങളും കശിമീരിൽ പ്രവർത്തിക്കുന്നുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ അവകാശവാദത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ശക്തമായ ഭാഷയിൽ എതിർത്തു. സ്കൂളുകളും കോളജുകളും തുറന്നിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ ഹാജർ കുറവാണെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്ക് സ്കൂളിൽ നിന്ന് വീട്ടിലേക്ക് സുരക്ഷിതമായി പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. പാകിസ്താനിൽ നിന്നും നിരവധി വർഷങ്ങളായി ഭീഷണി നിലനിൽക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. ഇന്‍റർനെറ്റ് സൗകര്യമില്ലാതെ എങ്ങനെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നടത്താൻ സാധിക്കുമെന്നും ഇതിന് പരിഹാരമില്ലേ എന്നും ഗുലാം നബി ആസാദ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.