കശ്​മീർ പ്രമേയം കീറിയെറിഞ്ഞു: ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ശാസന

ന്യൂഡല്‍ഹി: കശ്മീർ പ്രമേയം ലോക്​സഭയിൽ കീറിയെറിഞ്ഞ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്‌ സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഓം ബ ിര്‍ള ഇരുവരെയും ശാസിച്ചത്. ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.

സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള കേരള എം.പിമാരെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്​.

Tags:    
News Summary - Kashmir issue- Hibi Eden and TN Pratapan slams for tearing notice- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.