ശ്രീനഗർ: ജമ്മു-കശ്മീരിൽ സാധാരണ ജനജീവിതത്തിന് നിയന്ത്രണമില്ലെന്ന് അധികൃതർ ആവർത്തിക്കുേമ്പാഴും സുരക്ഷസേന ജനങ്ങളെ വരിഞ്ഞുമുറുക്കൽ തുടരുന്നു. ക്രമസമാധാന ത്തിെൻറ പേരിലുള്ള പരിശോധനയും മാർഗതടസ്സങ്ങളുമാണ് ജനങ്ങളുടെ സ്വൈരവിഹാരത്തി ന് തടസ്സമാകുന്നത്. ഇൻറർനെറ്റും മൊബൈൽ ഫോണും പ്രവർത്തിപ്പിക്കാൻ കഴിയാത്തതുമൂലം വാർത്തവിനിമയം സാധ്യമല്ലാത്തത് അരക്ഷിതാവസ്ഥക്ക് ആക്കം കൂട്ടുന്നു. ചുരുക്കത്തിൽ കടലാസിൽ നിയന്ത്രങ്ങളില്ലെങ്കിലും പ്രയോഗത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുഗതാഗതം സ്തംഭിച്ച അവസ്ഥയിൽ തന്നെയാണ്. സ്കൂളുകൾ ഇനിയും തുറക്കാത്തത് കുട്ടികളുടെ വിദ്യാഭ്യാസ ഭാവി ആശങ്കയിലാക്കുന്നു. അതേസമയം, താഴ്വരയിലുടനീളം ജനം സ്വൈരവിഹാരം നടത്തുന്നതായി കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ആവർത്തിച്ചു. ഝാർഖണ്ഡിലെ രാംഗഢിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങൾ അവരുടെ അത്യാവശ്യ കാര്യങ്ങളെല്ലാം നിർവഹിക്കുന്നുണ്ട്. തീവ്രവാദികൾക്ക് മാത്രമാണ് പ്രയാസമുള്ളത്. അതിർത്തിയിലെ സംഘർഷത്തെക്കുറിച്ച ചോദ്യത്തിന് പാക്കധീന കശ്മീരിലുണ്ടായ ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി അദ്ദേഹം മറുപടി നൽകി.
അതിനിടെ, താഴ്വരയിൽ എത്തിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പുതിയ സാഹചര്യങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.