ന്യൂഡൽഹി: നരേന്ദ്രമോദി-ഷീ ജിങ് പിങ് കൂടിക്കാഴ്ചക്കിടെ കശ്മീർ ചർച്ചയായില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. കശ്മീർ വിഷയം ഇരു രാജ്യങ്ങളും ഉയർത്തിയില്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. കശ്മീർ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയിലെ മഹാബലിപുരത്താണ് മോദി-ഷീ ജിങ് പിങ്ങ് കൂടിക്കാഴ്ച നടന്നത്. വ്യാപാര വിഷയങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. ഹൃദയവും ഹൃദയവും തമ്മിലുള്ള ചർച്ചകളാണ് നടക്കുകയെന്നാണ് ഉച്ചകോടിയെ കുറിച്ച് ചൈനീസ് പ്രസിഡൻറ് പറഞ്ഞത്. പുതു യുഗത്തിൻെറ തുടക്കമെന്നാണ് മോദി ഉച്ചകോടിയെ വിശേഷിപ്പിച്ചത്.
കശ്മീർ പ്രശ്നം അന്താരാഷ്ട്രതലത്തിൽ ഉയർന്ന വന്നതിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി. കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡൻറിൻെറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.