ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങേളർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ കലാപമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നോ എന്ന് സുപ്രീംകോടതി. കശ്മീരി ൽ കലാപങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലിൽ രഹസ്യാന്വേഷണ വിവരത്തിെൻറ അടിസ്ഥാനത്ത ിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ജസ്റ്റിസ് ബി.ആർ ഗവായി കൂട്ടിച്ചേർത്തു.
പ്രത്യേകപദവി എടുത്തുകളയുകയും ജമ്മു-കശ്മീരിന് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുകയും ചെയ്തതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. ഏത് സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചാലും അത് ആളുകളെ ബാധിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഇതിനോട് പ്രതികരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഇന്ത്യൻ ഭരണഘടനയുടെ 352ാം വകുപ്പുപ്രകാരം ഒരു സംസ്ഥാനം മുഴുവൻ അടച്ചൂപൂട്ടിയിടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന് ബോധിപ്പിച്ചു. ഇതാകെട്ട പാർലമെൻറിെൻറ വിലയിരുത്തലിന് വിധേയമാണ്. ഏത് വ്യവസ്ഥ പ്രകാരമാണ് കശ്മീരിലെ 70 ലക്ഷത്തിലേറെ മനുഷ്യരെ അടച്ചുപൂട്ടി ബന്ദികളാക്കിയത്. ഒരു ജനത ഒന്നാകെ കുഴപ്പക്കാരാണെന്ന് പറയാൻ തെളിവ് എവിടെയെന്നും സിബൽ ചോദിച്ചു.
144െൻറ മറവിൽ കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിൽ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളും ഇനിയും സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടില്ല. ജമ്മു-കശ്മീരിലെ മുഴുവൻ മനുഷ്യരെയും സംശയത്തിൽ നിർത്തുന്നതാണ് ഇൗ നിയന്ത്രണങ്ങൾ.
ഇത് ഏർപ്പെടുത്തുേമ്പാൾ പാലിക്കേണ്ട ഭരണഘടന തത്ത്വങ്ങൾ കേന്ദ്രം പാലിച്ചില്ല. കശ്മീരിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് തടയുക വഴി കശ്മീരിന് പുറത്തുള്ള ഇന്ത്യക്കാരുടെ അവകാശങ്ങളെയും അത് ബാധിച്ചതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനുവേണ്ടി ഹാജരായ സിബൽ പറഞ്ഞു. കേസിൽ നവംബർ 14ന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.