ശ്രീനഗർ: ക്രമസമാധാനത്തിനെന്ന പേരിൽ കശ്മീരിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച പ ുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിേപ്പാർട്ട്. 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് താഴ്വരയിലെ കച്ചവട കേന്ദ്രങ്ങളും പൊതുഗതാഗത സംവിധാനവും നിലച്ച് 54ാമത് തെ ദിവസത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ജുമുഅ നമസ്കാരം നടക്കുന്ന ദിവസം രാവിലെ തന്നെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശ്രീനഗറിലെ നൗഹാട്ട, റൈയ്നാവാരി, സഫകദാൽ, ഖന്യാൽ, മഹാരാജ് ഗഞ്ച് എന്നീ സ്റ്റേഷനുകളുടെ പരിധിയിലാണ് നിയന്ത്രണങ്ങൾ.
നഗരത്തിലെ വാണിജ്യകേന്ദ്രമായ ലാൽചൗക്ക് സിറ്റി സെൻറർ അധികൃതർ സീൽ ചെയ്തു. മേഖലയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വഴികളിൽ കമ്പിവേലികൾ സ്ഥാപിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകൾ കൂടാൻ ഇടയുള്ള പ്രദേശങ്ങളിൽ പ്രതിഷേധം ഉണ്ടായേക്കുമെന്ന് കരുതി എല്ലാ വെള്ളിയാഴ്ചയും അധികൃതർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. വലിയ പള്ളികളിലൊന്നും പ്രാർഥനക്ക് അനുമതിയില്ല.
പാക് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം പുറത്തുവിട്ട് സൈന്യം ന്യൂഡൽഹി: കശ്മീർ കുപ്വാര ജില്ലയിലെ അതിർത്തിയിലൂടെ പാക് ഭീകരവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. പാറകൾക്കിടയിലൂടെ നുഴഞ്ഞുകയറുന്ന ഭീകരർ ജവാന്മാർക്കുനേരെ വെടിയുതിർക്കുന്നതും സേനയുടെ തിരിച്ചടിയെത്തുടർന്ന് അവർ പാക് അതിർത്തിയിയേക്ക് മടങ്ങുന്നതും വിഡിയോയിലുണ്ട്. ദൃശ്യത്തിൽ നാല് ഭീകരരെ വ്യക്തമായി കാണാം. ജൂലൈ 30ന് നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് വിഡിയോയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.