കശ്​മീർ ജയിലിൽ നിന്ന്​ പാകിസ്​താനിലേക്ക്​ ഫോൺവിളി: 14 മൊബൈൽ ഫോണുകൾ പിടികൂടി

 ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള സബ്ജയിലില്‍ നിന്ന് പാകിസ്താനിലുള്ളവരുമായി ആശയവിനിമയം നടത്തിയ 14 മൊബൈല്‍ ഫോണുകള്‍ പിടികൂടി. യിലില്‍ തടവുകാര്‍ ഫോൺ ഉപയോഗിക്കുകയും വാട്‌സ്ആപ്പ് വഴി പാകിസ്താനികളുമായി ബന്ധപ്പെട്ടതുമായാണ് റിപ്പോർട്ട്.

ഭീകരപ്രവര്‍ത്തനം, സൈന്യത്തിനു നേരെ കല്ലേറ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസില്‍പെട്ടവരിൽ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. തടവുകാർ ജയിലിനുള്ളില്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി ജയില്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസും ജയില്‍ അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 14 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. പരിശോധനയിൽ ഫോണുകളിൽ ചിലതിൽ നിന്ന് പാകിസ്താൻ നമ്പറുകളിലേക്ക് ഫോൺ വിളിച്ചതായും വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടതായും കണ്ടെത്തിയെന്ന് പൊലീസ് മേധാവി ഇംതിയാസ് ഹുസ്സൈന്‍ പറഞ്ഞു.

ജയിലിലുള്ള ഏതാനും ചില തീവ്രവാദികളില്‍നിന്നും ഫോണുകള്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. ഫോണ്‍ എന്തിനെല്ലാം ഉപയോഗിച്ചുവെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ്  അറിയിച്ചു.

സംഭവത്തിൽ 12 തടവുകാര്‍ക്കെതിരായി കേസെടുത്തിട്ടുണ്ട്. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ഫോൺ ഉപയോഗിച്ചതിന് അന്വേഷിക്കുമെന്നും മൊബൈല്‍ ഫോണുകള്‍ എങ്ങനെ ഇവരുടെ കൈവശമെത്തി എന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി പറഞ്ഞു.

കശ്മീരില്‍ സൈന്യത്തിനു നേരെ പ്രതിഷേധം നടത്തുന്ന യുവാക്കളെ സ്വാധീനിക്കാൻ പാക് തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച പാർലമ​െൻറിൽ ആരോപിച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് ഇത്തരം കേസുകളിൽ ജയിലായവരിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിരിക്കുന്നത്.

Tags:    
News Summary - From Kashmir Jail, Police Seize Mobile Phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.