ശ്രീനഗർ: ജമ്മു-കശ്മീരിനെ വീണ്ടും വെട്ടിമുറിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ഗുപ്കർ സഖ്യം അടിയന്തര യോഗം ചേർന്നു. മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയുടെ വസതിയിൽ ബുധനാഴ്ച വൈകീട്ട് ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു-കശ്മീരിെൻറ പ്രത്യേക അധികാരം എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് നാലിലെ കേന്ദ്ര സർക്കാർ നടപടി ചോദ്യംചെയ്ത് ഗുപ്കർ സഖ്യം സമർപ്പിച്ച ഹരജി സുപ്രീംകോടതി പരിഗണനയിലാണ്. സർക്കാറിെൻറ പുതിയ നിയന്ത്രണങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും കശ്മീരിെൻറ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും യോഗശേഷം സഖ്യം അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല ആവർത്തിച്ചു.
കേന്ദ്ര സർക്കാറിൽനിന്നും പ്രതികൂല നടപടിയുണ്ടായാൽ എം.പി സ്ഥാനം രാജിവെക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. എന്നാൽ, തെൻറ ജനങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാവ് യൂസുഫ് തരിഗാമി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹസ്െനെൻ മസൂദി, ജാവേദ് മുസ്തഫ മിർ, മുസാഫർ അഹ്മദ് ഷാ, മഹ്ബൂബ് ബേഗ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ജമ്മു-കശ്മീരിെൻറ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഏഴു രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഗുപ്കർ സഖ്യം രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.