ന്യൂഡല്‍ഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം പുറംലോകവുമായി ബ ന്ധമില്ലാത്ത വിധം കശ്മീരിനെ ഒന്നാകെ ഒരു ജയിലാക്കി മാറ്റിയിരിക്കുകയാണെന്ന് വസ് തുതാന്വേഷണ റിപ്പോർട്ട്. കശ്മീർ ഒന്നടങ്കം രോഷത്തിലാണെന്നും ജമ്മുവിലെ ബി.ജെ.പി വക്താവല്ലാതെ തങ്ങൾ കണ്ട ഒരു മനുഷ്യൻപോലും 370ാം വകുപ്പ് റദ്ദാക്കിയതിനെ അനുകൂലിച്ചി ട്ടില്ലെന്നും വസ്തുതാന്വേഷണ സംഘം ന്യൂഡൽഹി പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ദേശീയ ഉപദേശക സമിതി അംഗവുമായ ഴാൻ ഡ്രീസ്, സി.പി.ഐ(എം.എല്‍) പ്രതിനിധി കവിത കൃഷ്ണന്, ജനാധിപത്യ മഹിള അസോസിയേഷന് പ്രതിനിധി മൈമൂന മൊല്ല, നാഷനല്‍ അലൈന്‍സ് ഓഫ് പീപ്ള്‍സ് മൂവ്മെൻറ് പ്രതിനിധി വിമല്‍ ഭായ് എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് ഒമ്പതു മുതല്‍ അഞ്ചുദിവസം കശ്മീരില്‍ തങ്ങിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. 370ാം വകുപ്പ് നീക്കിയതിന് പിന്നാലെ സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ എന്നിവർ പോയ ദിവസമാണ് തങ്ങളും അവിടെയെത്തിയതെന്ന് കവിത കൃഷ്ണൻ പറഞ്ഞു. അവരെ തടഞ്ഞ് തിരിച്ചയച്ചുവെങ്കിലും തങ്ങളെ മടക്കിയില്ല.
ശ്രീനഗറിന് പുറത്ത് അനന്ത്നാഗിലും ബാരാമുല്ലയിലും പോയി ആദ്യമായി വിവരശേഖരണം നടത്തിയത് തങ്ങളാണെന്ന് വിമൽഭായ് പറഞ്ഞു. ശ്രീനഗറിലുള്ള മാധ്യമപ്രവർത്തകർക്ക് സൈനിക കാവലിൽ പരിസരത്ത് കറങ്ങാനല്ലാതെ കശ്മീരി െൻറ മറ്റു ഭാഗങ്ങളിലേക്ക് േപാകാൻ കഴിഞ്ഞിട്ടില്ല. ബലി പെരുന്നാളിന് ഇൗദ്ഗാഹുകൾ അനുവദിക്കാതിരുന്നത് മൂലം പള്ളികളിൽ മാത്രമായി നമസ്കാരം പരിമിതപ്പെടുേത്തണ്ടി വന്നുവെന്ന് വിമൽ ഭായ് പറഞ്ഞു. പെരുന്നാൾ വേളയിൽ കടകേമ്പാളങ്ങൾ തുറന്നിട്ടില്ല. പള്ളിയിൽ നമസ്ക്കരിക്കാൻ പോയ എട്ടു വയസ്സുകാരനെ പിടികൂടി നാലുദിവസം സേനാ ക്യാമ്പിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി മർദിച്ചു. പിന്നീട് കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചു. പള്ളിയിൽനിന്ന് വരികയായിരുന്ന ഒരുകൂട്ടം കുട്ടികളെ കല്ലെറിഞ്ഞുവെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. ഇവരെ ദിവസങ്ങളോളം മർദിച്ചശേഷം 18 വയസ്സ് പൂർത്തിയായ ഒരാളെ മാത്രം അജ്ഞാത കേന്ദ്രത്തിേലക്ക് മാറ്റി മറ്റുള്ളവരെ വിട്ടയച്ചു.
കശ്മീരിനെ വരിക്കുന്നതിന് ഇന്ത്യ ചാർത്തിയ താലിയായിരുന്നു 370ാം വകുപ്പെന്നും ഇന്ത്യതന്നെ അതറുത്തു മാറ്റിയതോടെ ഇനിയൊരു വൈകാരിക ബന്ധവും തങ്ങൾക്കില്ലെന്നാണ് കശ്മീരിൽ കണ്ട പണ്ഡിറ്റ് പോലും പറഞ്ഞതെന്ന് മൈമൂന െമാല്ല പറഞ്ഞു. ഫാറൂഖ് അബ്ദുല്ലെയ തോക്കിൻമുനയിൽ നിർത്തിയിട്ടില്ല, അദ്ദേഹത്തിന് പാർലമെൻറിൽ വരാമായിരുന്നുവെന്ന് അമിത് ഷാ പാർലമെൻറിൽ പറഞ്ഞത് പച്ചക്കള്ളമാണ്. ഫാറൂഖിനെ മാത്രമല്ല, കശ്മീർ ജനതയെ ഒന്നാകെയാണ് തോക്കിൻമുനയിൽ നിർത്തിയിരിക്കുന്നത്. എത്ര അടിച്ചമർത്തിയാലും അവസാനശ്വാസം വരെയും പോരാടുമെന്നാണ് അവർ പറയുന്നതെന്നും മൈമൂന കൂട്ടിച്ചേർത്തു. കശ്മീരിെൻറ സാമ്പത്തിക വികസനത്തിനാണ് പ്രത്യേക പദവി റദ്ദാക്കിയതെന്ന അവകാശവാദം, അവിടുത്തെ സാമ്പത്തിക സ്ഥിതി അറിയുന്നവർക്ക് നുണയാണെന്ന് മനസ്സിലാകുെമന്ന് ഴാൻ ഡ്രീസ് പറഞ്ഞു. വിശദമായ വസ്തുതാന്വേഷണ റിപ്പോർട്ട് സംഘം മാധ്യമങ്ങൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.