കശ്​മീരിൽ നാല്​ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്​മീരിലെ രാംപൂരിൽ നുഴഞ്ഞ്​ കയറാൻ ശ്രമിച്ച്​ നാല്​ ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് മേഖലയിൽ​ സൈന്യം ഇപ്പോഴും  തിരിച്ചിൽ തുടരുകയാണ്​. 

കാശ്​മീരിൽ ​ട്രാൽ സെക്​ടറിൽ മൂന്ന്​ ഭീകരരെ സൈന്യം അറസ്​റ്റ്​ ചെയ്​തെന്നും റിപ്പോർട്ടുകളുണ്ട്​. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ്​ സൈന്യം നടത്തുന്നത്​. വെള്ളിയാഴ്​ച രാത്രി പുൽവാമയിലും സൈന്യവും ഭീകരരും തമ്മിൽ ശക്​തമായ ഏ​റ്റുമുട്ടൽ നടന്നിരുന്നു.

Tags:    
News Summary - kashmir terrorist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.