ജ​മ്മു ക​ശ്​​മീ​ർ വി​ഭ​ജനം പൂർണം; 370ാം വ​കു​പ്പ് റദ്ദാക്കൽ പ്രമേയം ലോക്സഭ പാസാക്കി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​​​െൻറ ഭൂ​പ​ടം മാ​റ്റി​വ​ര​ക്കു​ന്ന സു​പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണം എ​തി​ർ ​പ്പു​ക​ൾ ത​ള്ളി പാ​ർ​ല​മ​​െൻറി​​​െൻറ ഇ​രു​സ​ഭ​ക​ളും അം​ഗീ​ക​രി​ച്ചു. ജ​മ്മു-​ക​ശ്​​മീ​ർ സം​സ്​​ഥാ​നം ര​ണ ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ക്കാ​നു​ള്ള ബി​ൽ​ രാ​ജ്യ​സ​ഭ​ക്കു പി​ന്നാ​ലെ ചൊ​വ്വാ​ഴ്​​ ച ലോ​ക്​​സ​ഭ​യും പാ​സാ​ക്കി. ബി​ൽ രാ​ഷ്​​ട്ര​പ​തി ഒ​പ്പു​വെ​ച്ച്​ വി​ജ്​​ഞാ​പ​നം ഇ​റ​ക്കു​ന്ന​തോ​ടെ അ​തി ​ർ​ത്തി പു​ന​ർ​നി​ർ​ണ​യം അ​ട​ക്ക​മു​ള്ള വി​ഭ​ജ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​റി​ന്​ ക​ട​ക്കാ​നാ​വും. ജ​മ്മു-​ക​ശ്​​മീ​ർ, ല​ഡാ​ക്ക്​ എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ പി​റ​ക്കു​ന്ന​ത്.

ജ​മ്മു-​ക​ശ ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന 370ാം ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ രാ​ഷ്​​ട്ര​പ​തി​യു​ടെ വ ി​ജ്​​ഞാ​പ​നം ശ​രി​വെ​ക്കു​ന്ന പ്ര​മേ​യ​വും ലോ​ക്​​സ​ഭ പാ​സാ​ക്കി. 370ാം വ​കു​പ്പ്​ പ്ര​കാ​ര​മു​ള്ള ഇൗ ​പ​ദ ​വി​ക്കൊ​പ്പം ജ​മ്മു-​ക​ശ്​​മീ​ർ നി​വാ​സി​ക​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ൽ​കു​ന്ന 35 എ ​വ​കു​പ്പും ഇ​ല്ല ാ​താ​യി.

രാ​ജ്യ​ത്തെ എ​ല്ലാ നി​യ​മ​ങ്ങ​ളും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കെ​ന്ന പോ​ലെ ജ​മ്മു-​ക​ശ്​​മീ​ര ി​നും ഇ​നി ബാ​ധ​കം. ലോ​ക്​​സ​ഭ​യി​ലെ വോ​െ​ട്ട​ടു​പ്പി​ൽ സ​ർ​ക്കാ​റി​ന്​ അ​നു​കൂ​ല​മാ​യി 370 പേ​ർ വോ​ട്ടു​ ചെ​യ്​​തു. 70 പേ​രാ​ണ്​ എ​തി​ർ​ത്ത്​ വോ​ട്ടു​ചെ​യ്​​ത​ത്. തൃ​ണ​മൂ​ൽ കോ​​ൺ​ഗ്ര​സ്, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, എ​ൻ.​സി.​പി എ​ന്നി​വ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വോ​െ​ട്ട​ടു ​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​തെ ഇ​റ​ങ്ങി​​പ്പോ​ക്ക്​ ന​ട​ത്തി. എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ-​യു​വും ച​ർ​ച്ച​ക്കി​ട​യി​ൽ ഇ​റ​ങ്ങി​പ്പോ​യി.

രാ​ജ്യ​സ​ഭ​യി​ലെ​ന്ന​പോ​ലെ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ ജ​മ്മു-​ക​ശ്​​മീ​രി​​​െൻറ ഭാ​വി​യും ഭൂ​പ​ട​വും മാ​റ്റി​വ​ര​ക്കു​ന്ന സു​പ്ര​ധാ​ന ന​ട​പ​ടി​ക​ൾ ലോ​ക്​​സ​ഭ​യും അം​ഗീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, ഇ​ട​തു പാ​ർ​ട്ടി​ക​ൾ, മു​സ്​​ലിം ലീ​ഗ്, ആ​ർ.​എ​സ്.​പി തു​ട​ങ്ങി​വ​ർ സ​ർ​ക്കാ​റി​നെ​തി​രെ വോ​ട്ടു​ചെ​യ്​​ത​പ്പോ​ൾ എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കൊ​പ്പം സ​ർ​ക്കാ​റി​നെ ബി.​എ​സ്.​പി, വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, ടി.​ആ​ർ.​എ​സ്, ബി.​ജെ.​ഡി, എ.​െ​എ.​എ.​ഡി.​എം.​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​ച്ചു.

ഇ​നി പ്ര​ത്യേ​ക പ​ദ​വി​യി​ല്ല
ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​പ്പോ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ്​ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന വി​ധം രാ​ഷ്​​ട്ര​പ​തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ എ​ടു​ത്തു​ക​ള​ഞ്ഞു. 1954ൽ ​ന​ൽ​കി​യ പ്ര​ത്യേ​ക പ​ദ​വി അ​നു​സ​രി​ച്ച്​ സം​സ്​​ഥാ​ന​ത്തി​ന്​ സ്വ​ന്തം ഭ​ര​ണ​ഘ​ട​ന​യു​ണ്ട്. പ്ര​തി​രോ​ധം, വി​ദേ​ശ​കാ​ര്യം, വാ​ർ​ത്താ​വി​നി​മ​യം എ​ന്നി​വ​യി​ലൊ​ഴി​കെ ​തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ധി​കാ​ര​മു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​റി​​​​​​െൻറ ന​യ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ളും സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്ക​ണമെ​ങ്കി​ൽ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​യു​ടെ അ​നു​മ​തി വേ​ണം. 1947ൽ ​ഇ​ന്ത്യ​യോ​ട്​ ചേ​ർ​ത്ത​തി​ന്​ പ്ര​ധാ​ന ഉ​പാ​ധി പ്ര​ത്യേ​ക പ​ദ​വി​യാ​യി​രു​ന്നു.

പൂ​ർ​ണ സം​സ്​​ഥാ​ന പ​ദ​വി​യും ന​ഷ്​​ടം
പാ​ർ​ല​മ​​​​​െൻറ്​ ബി​ൽ പാ​സാ​ക്കി രാ​ഷ്​​ട്ര​പ​തി ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ പൂ​ർ​ണ സം​സ്​​ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു-​ക​ശ്​​മീ​ർ ഇ​ല്ലാ​താ​വും. പ​ക​രം ര​ണ്ട്​ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ പി​റ​ക്കു​ന്നു. ഒ​ന്ന്, ഡ​ൽ​ഹി​യും പു​തു​ച്ചേ​രി​യും പേ​ാ​ലെ നി​യ​മ​സ​ഭ​യു​ള്ള, പൂ​ർ​ണ സം​സ്​​ഥാ​ന​പ​ദ​വി ഇ​ല്ലാ​ത്ത ജ​മ്മു-​ക​ശ്​​മീ​ർ. ര​ണ്ട്, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്ക്. ര​ണ്ടി​ട​ത്തും ല​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​ർ​മാ​ർ. ഡ​ൽ​ഹി​യി​ലെ​ന്ന പോ​ലെ പൊ​ലീ​സ്, ക്ര​മ​സ​മാ​ധാ​നം അ​ട​ക്കം സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളൊ​ന്നും ജ​മ്മു-​ക​ശ്​​മീ​രി​ന്​ ഉ​ണ്ടാ​വി​ല്ല. ല​ഫ്. ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കൂ​ടാ​തെ സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ല. ഫ​ല​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്​ പൂ​ർ​ണ നി​യ​ന്ത്ര​ണം.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യി ല​ഡാ​ക്ക്​
ആ​ന്ത​മാ​ൻ നി​ക്കോ​ബാ​ർ, ല​ക്ഷ​ദ്വീ​പ്​ തു​ട​ങ്ങി​യ​വ പോ​ലെ ഇ​ന്ത്യ​യി​ൽ പു​തി​യൊ​രു കേ​​ന്ദ്ര​ഭ​ര​ണ പ്ര​േ​ദ​ശം ഉ​ണ്ടാ​വു​ന്നു. ല​ഫ്. ഗ​വ​ർ​ണ​ർ​ക്കാ​ണ്​ ഇൗ ​പ്ര​ദേ​ശ​ത്തി​​​​​​െൻറ നി​യ​ന്ത്ര​ണാ​ധി​കാ​രം. ലേ, ​കാ​ർ​ഗി​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ്​ ല​ഡാ​ക്ക്.

അ​തി​ർ​ത്തി​ക​ൾ മാ​റു​ന്നു
ജ​മ്മു-​ക​ശ്​​മീ​ർ വി​ഭ​ജി​ക്കു​ന്ന​തി​നൊ​പ്പം ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ മ​ണ്ഡ​ലാ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം ന​ട​ക്കും. അ​തി​ന​നു​സ​രി​ച്ചാ​ണ്​ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ്. ഇൗ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ നീ​ണ്ടു​പോ​കും. ഇ​പ്പോ​ൾ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​ണ്​ ജ​മ്മു-​ക​ശ്​​മീ​ർ.

35-എ ​പ​രി​ര​ക്ഷ​യും നീ​ക്കി
370​ാം വ​കു​പ്പ്​ എ​ടു​ത്തു​ക​ള​ഞ്ഞ​തോ​ടെ അ​തി​​​​​​െൻറ അ​നു​ബ​ന്ധ​മാ​യി 1954 മു​ത​ൽ ല​ഭി​ച്ചു​വ​ന്ന 35-എ ​വ​കു​പ്പി​​​​​​െൻറ പ​രി​ര​ക്ഷ​യും ജ​മ്മു-​ക​ശ്​​മീ​രി​ന്​ ന​ഷ്​​ടം. സം​സ്​​ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള​വ​ർ ജ​മ്മു-​ക​ശ്​​മീ​രി​ൽ ഭൂ​മി വാ​ങ്ങു​ന്ന​തി​ന്​ ഇ​പ്പോ​ൾ വി​ല​ക്കു​ണ്ട്. അ​ത്​ നീ​ങ്ങു​ന്നു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ത്തി​നും വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പി​നും മ​റ്റും അ​വ​കാ​ശ​മി​ല്ല. ഇ​നി ആ ​നി​യ​ന്ത്ര​ണം ഉ​ണ്ടാ​വി​ല്ല. സം​സ്​​ഥാ​ന​ത്തെ സ്​​ഥി​ര താ​മ​സ​ക്കാ​ർ ആ​രാ​ണെ​ന്ന്​ നി​ർ​ണ​യി​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നും നി​യ​മ​സ​ഭ​ക്കും അ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്​​ഥ ഇ​ല്ലാ​താ​കു​ന്നു. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​പ്പോ​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക സം​വ​ര​ണ വ്യ​വ​സ്​​ഥ​ക​ൾ ബാ​ധ​കം.



കശ്​മീരികളെ ദുർബലപ്പെടുത്തും; തീവ്രവാദത്തിന്​ ശക്​തിപകരും -പ്രതിപക്ഷം

ന്യൂഡൽഹി: ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പരിരക്ഷ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ആത്യന്തികമായി തീവ്രവാദികൾക്കാണ്​ ശക്​തിപകരുകയെന്ന്​ പ്രതിപക്ഷം. ഇന്ത്യക്കൊപ്പം നിന്ന കശ്​മീരി​കളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്​ മോദി സർക്കാറി​േൻറതെന്നും ലോക്​സഭയിൽ നടന്ന ചർച്ചയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.

ശശി തരൂർ: ജനാധിപത്യത്തിന്​ കറുത്ത ദിനമാണ്​. ആരുമായും കൂടിയാലോചന നടത്താതെയുള്ള സ്വേച്ഛാപരമായ നടപടിയാണ്​ സർക്കാർ കൈക്കൊണ്ടത്​. രണ്ടു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ളവരെ തടങ്കലിൽവെച്ചും വിദ്യാഭ്യാസ സ്​ഥാപനങ്ങളും മാർക്കറ്റുമെല്ലാം പൂട്ടിയിട്ടും ​വാർത്താവിനിമയ ബന്ധങ്ങൾ ഇല്ലാതാക്കിയുമെല്ലാമാണ്​ സർക്കാർ സ്വന്തം അജണ്ട മുന്നോട്ടുനീക്കുന്നത്​. ഭരണഘടനയുടെ അന്തഃസത്തക്ക്​ വിരുദ്ധമായ നടപടികളാണ്​ പാർലമ​െൻറിൽ അരങ്ങേറുന്നത്​. നിയമനിർമാണത്തിന്​ കൂടിയാലോചന നടത്തുക എന്നത്​ ജനാധിപത്യത്തി​​െൻറ അടിസ്​ഥാനമാണ്​.

പി.കെ. കുഞ്ഞാലിക്കുട്ടി: യുദ്ധസമാനമായ സാഹചര്യം സൃഷ്​ടിച്ചാണ്​ സർക്കാർ കശ്​മീരികളെ നേരിടുന്നത്​. സർക്കാറി​​െൻറ കാഴ്​ചപ്പാടിന്​ വിരുദ്ധമായൊരു കാഴ്​ചപ്പാടും രാജ്യത്തുണ്ടെന്ന്​ കാണണം. പാവപ്പെട്ട കശ്​മീരികളെ കേൾക്കാൻപോലും സർക്കാർ തയാറായില്ല. ജനാധിപത്യപ്രക്രിയ പിന്തുടർന്നല്ല നടപടികൾ. അഞ്ചു വർഷം ഭരിച്ചപ്പോൾ 370ാം വകുപ്പ്​ എടുത്തുകളയാൻ സർക്കാർ മുതിർന്നില്ല. ഇന്ന്​ വിജയിച്ച ഭാവത്തിൽ സർക്കാർ നിൽക്കുന്നുവെങ്കിലും, ഇപ്പോഴത്തെ നടപടികൾ തിക്തഫലമാണ്​ ഉണ്ടാക്കുക. വർഗീയ അജണ്ടകൊണ്ട്​ എല്ലാം മറച്ചുപിടിക്കാമെന്നു കരുതരുത്​. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രമാണ്​ സർക്കാർ പ്രയോഗിക്കുന്നത്​. യഥാർഥത്തിൽ തീവ്രവാദികൾക്ക്​ ശക്​തി പകരുകയാണ്​ സർക്കാർ.

എൻ.കെ. പ്രേമചന്ദ്രൻ: കശ്മീര്‍ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് രാജ്യത്തി‍​െൻറ ദേശീയ ഐക്യം ഉറപ്പാക്കുന്നതിനു പകരം സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി രണ്ടായി വിഭജിക്കുന്നത് ചരിത്രപരമായ തെറ്റാണ്. ഭരണഘടനയുടെ 370ാം വകുപ്പ് അനുസരിച്ച് രാഷ്​ട്രപതിക്ക് ജമ്മു-കശ്മീരി‍​െൻറ പ്രത്യേക പദവി പരിമിതപ്പെടുത്താനും പിന്‍വലിക്കാനുമുള്ള അവകാശം ജമ്മു-കശ്മീരിലെ ഭരണഘടന നിർമാണസഭയുടെ താൽപര്യത്തിന് വിധേയമായിട്ടാണ്. ഭരണഘടന നിർമാണസഭയുടെ സ്ഥാനത്ത് സംസ്ഥാന നിയമസഭയായി മാറ്റാന്‍ 367ാം വകുപ്പ്​ ഭേദഗതിചെയ്യാനുള്ള അധികാരം പ്രസിഡൻറിനില്ല. 368ാം വകുപ്പ്​ അനുസരിച്ചല്ലാതെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയില്ല.

എ.എം. ആരിഫ്​: ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കാടൻ രീതിയാണ്​ നടപ്പാക്കുന്നതെന്നും പറയുന്നവരെ പാകിസ്​താനികളായി ചിത്രീകരിക്കുന്ന രീതിയാണ്​ സർക്കാറി​േൻറത്​. ബാബരി മസ്​ജിദ്​ തകർത്തവരുടെ വികാരത്തോടെയാണ്​ സർക്കാർ ജമ്മു-കശ്​മീർ വിഷയത്തിൽ നീങ്ങുന്നത്​. അപ്രഖ്യാപിത അടിയന്തരാവസ്​ഥയാണ്​ കശ്​മീരിൽ. നിയമനിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. സർക്കാറിന്​ കിട്ടിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. ദേശീയ ​െഎക്യത്തിനു നേർക്കുള്ള ഏറ്റവും വലിയ ആക്രമണമാണ്​ സർക്കാർ നടത്തുന്നത്​.

Tags:    
News Summary - Kashmir Turmoil: Anti Article 370 resolution passed -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.