ശ്രീനഗര്‍: സുരക്ഷാസേനയുടെ നടപടിക്കിടെ പരിക്കേറ്റ 12കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ വീണ്ടും സംഘര്‍ഷം. ശ്രീനഗറിലെ സഫാകദല്‍ പ്രദേശത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള നീക്കത്തിനിടെ പരിക്കേറ്റ ജുനൈദ് അഖൂനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മൂന്നുമാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആയതായി പൊലീസ് അറിയിച്ചു. നെഞ്ചിലും തലക്കും പെല്ലറ്റ് പതിച്ചാണ് കുട്ടി മരിച്ചത്.
അഖൂന്‍െറ സംസ്കാര ചടങ്ങിന് എത്തിച്ചേര്‍ന്നവരില്‍ ചിലര്‍ സുരക്ഷാസേനക്ക് നേരെ കല്ളേറ് നടത്തിയതോടെ ഒരിടവേളക്ക് ശേഷം താഴ്വരയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീനഗറിലെ ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ തുടരുകയാണ്. നൗഹട്ട, ഖാന്‍യാര്‍, റയ്നവാരി, സഫാകദല്‍, മഹാരാജ് ഗഞ്ച്, മൈസുമ, ബടാമലൂ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ കശ്മീരിലെ മറ്റു ഭാഗങ്ങളിലും ജനങ്ങള്‍ കൂട്ടമായി നില്‍കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ഇതോടെ 93ാം ദിവസത്തിലേക്ക് കടന്നു.
അതിനിടെ, ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാകിസ്താന്‍ സേനയുടെ വെടിവെപ്പ്. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. കൃഷ്ണഗതി-മെന്ദര്‍ സെക്ടറിലെ സൈനിക പോസ്റ്റിന് നേരെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടില്ളെന്ന് പ്രതിരോധ വകുപ്പ് പി.ആര്‍.ഒ കേണല്‍ മനീഷ് മത്തേ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്‍െറ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം നിയന്ത്രണരേഖയില്‍ 25 വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.