ഷോപിയാനിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ പുരൺ കൃഷൻഭട്ട് ആണ് കൊല്ലപ്പെട്ടത്.

ഷോപിയാനിലെ ചൗധരി ഗണ്ടിലാണ് സംഭവം. തോട്ടത്തിലേക്ക് പോകുകയായിരുന്ന കൃഷൻഭട്ടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Tags:    
News Summary - Kashmiri Pandit Killed As Terrorists Open Fire In J&K's Shopian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.