മിഗ്​-29 വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാകാനൊരുങ്ങി കശ്​മീരി പൈലററ്​

ശ്രീനഗർ: യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങുകയാണ് കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുൾ എയർ ബേസിൽ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയെന്ന പദവിയും 21 കാരിയായ ആയിഷ ഇതോടെ സ്വന്തമാക്കും.

കഴിഞ്ഞ ആഴ്ചയാണ് ആയിഷക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചത്. ബോംബെ ഫ്ലെയിങ് ക്ലബിൽ നിന്ന് 16 ാം വയസിലാണ് ആയിഷ സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നേടിയത്. 2012ൽ നാസയിൽ നിന്നും സ്പേസ് ട്രൈയിനിങ് കോഴ്സും പാസായി.

ആയിഷയുടെ മാതാവ് കശ്മീരിലെ ബാരാമുല്ല സ്വദേശിയും പിതാവ് മുംബൈ സ്വദേശിയുമാണ്. വിമാനം പറത്തുക മാത്രമല്ല, സുനിത വില്ല്യംസിനെ പോലെ ബഹിരാകാശ യാത്രയും ആയിഷയുടെ സ്വപ്നമാണ്.

Tags:    
News Summary - Kashmiri Pilot, 21, Could Become First Indian Woman To Fly MIG-29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.