ശ്രീനഗർ: കശ്മീരി റേഡിയോ ജോക്കി ഉമർ നിസാറിന് യുനിസെഫ് പുരസ്കാരം. കോവിഡ് രൂക്ഷമായ സമയത്തെ മാതൃക പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. കോവിഡ് കാലത്ത് ഉമർ റേഡിയോയിലൂടെ ആളുകളിൽ മഹാമാരിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും വാക്സിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തിരുന്നു.
ജമ്മു-കശ്മീരിൽനിന്ന് ഈ പുരസ്കാരത്തിന് അർഹനാവുന്ന ആദ്യ റേഡിയോ ജോക്കിയാണ് ഉമർ. മുംബൈയിൽ നടന്ന വാർഷിക റേഡിയോ4 ചൈൽഡ് 2022 അവാർഡ് ദാന ചടങ്ങിൽ യുനിസെഫിന്‍റെ ബെസ്റ്റ് കണ്ടന്‍റ് അവാർഡ്, ദി ഇമ്യൂണൈസേഷൻ ചാമ്പ്യൻ അവാർഡ് എന്നിവ ഏറ്റുവാങ്ങി. തെക്കൻ കശ്മീരിലെ പ്രാദേശിക എഫ്.എം സ്റ്റേഷനിലെ റേഡിയോ ജോക്കിയായ ഉമർ 2014ലാണ് ഈ രംഗത്ത് ജോലി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.