കശ്​മീരി വിമത നേതാവ്​ ആസിയ അന്ദ്രാബി അറസ്​റ്റിൽ

ന്യൂഡൽഹി: കശ്മീരിലെ വിമത നേതാവ് ആസിയ അന്ദ്രാബി  ശ്രീനഗറിൽ അറസ്റ്റിൽ. ദുക്ത്രാൻ ഇ മില്ലത്ത് എന്ന ഇസ്ലാമിക് വിമത സംഘടനയുടെ നേതാവാണ് ആസിയ. ആൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് അംഗം കൂടിയാണ് ഇവർ. കശ്മീർ താഴ്വരയിൽ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ സഹായികളായ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

ആസിയ  തീവ്രവാദികളെ പ്രചോദിപ്പിക്കുന്ന തരത്തിൽ പ്രസംഗങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.  ലഷ്കർ ഇ ത്വയിബ്ബ ഭീകരർക്ക് പരിശീലനത്തി​െൻറ ഭാഗമായി ആസിയയുടെ പ്രസംഗങ്ങൾ പ്രദർശിപ്പിക്കുമായിരുന്നുവെന്ന്  പിടിയിലായ ബഹദൂർ അലി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

പ്രകോപനപരമായ പ്രസംഗം, പാക് ദേശീയഗാനം ചൊല്ലൽ, പാക് പതാക വീശൽ, ഇന്ത്യൻ സൈനികർക്കെതിരായ പരാമർശം, സംഘർഷങ്ങൾക്ക് നേതൃത്വം നൽകൽ തുടങ്ങി നിരവധി കേസുകളിൽ അന്ദ്രാബിയെ പൊലീസ്   നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ യു.എ.പി.എ ചുമത്താനും നീക്കം നടത്തിയിരുന്നു. വിഘടനവാദികള്‍ക്കിടയിൽ ആസിയ ഉരുക്കുവനിത എന്ന പേരിലാണ് അറിയപ്പെടുന്നത്.  
ജയിലിൽ കഴിയുന്ന ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് ആഷിക് ഹുസൈൻ ഫക്തുവാണ് ആസിയയുടെ ഭർത്താവ്.  

സ്ത്രീകള്‍ ബുര്‍ഖ അണിയാതിരിക്കുന്നതും വിദ്യാഭ്യാസം നേടുന്നതും  അനിസ്ലാമികമാണെന്ന പ്രചരണമാണ് ആസിയ നടത്തിയിരുന്നത്.
 മുംബൈ ആക്രമണത്തി​െൻറ സൂത്രധാരനും ലഷ്‌കര്‍ നേതാവുമായ ഹാഫിസ് സഇൗദി​െൻറ റാലിയെ ഫോണിലൂടെ അഭിസംബോധന ചെയ്ത സംഭവത്തിലും അന്ദ്രാബി അറസ്റ്റിലായിരുന്നു.

Tags:    
News Summary - Kashmiri Separatist Leader Asiya Andrabi Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.