ഭുവനേശ്വർ: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ( എയിംസ്) നിന്നും കശ്മീരി വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ നിന്നുള്ള സുഹൈൽ െഎജാസിനെയാണ് ഭുവനേശ്വറിലെ എയിംസിൽ നിന്ന് കാണാതായത്.
ഫെബ്രുവരി ഒമ്പതിനാണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയായ െഎജാസ് ഹോസ്റ്റലിൽ നിന്നും പോയത്. കൂട്ടുകാരോടൊപ്പം ചണ്ഡിഗഡിൽ വിവാഹ ചടങ്ങിൽ പെങ്കടുക്കാൻ പോയ െഎജാസ് ഫെബ്രുവരി 17 ന് മടങ്ങിയെന്ന് വിവരം ലഭിച്ചതായി പൊലീസ് കമ്മീഷണർ വൈ.ബി ഖുറാനിയ പറഞ്ഞു.
എന്നാൽ ഹോസ്റ്റലിൽ തിരിച്ചെത്താനുള്ള തിയതിലും െഎജാസിനെ കാണാത്തതിനെ തുടർന്ന് അധികൃതർ വീട്ടിൽ വിവരമറിയിക്കുകയും ഫെബ്രുവരി 18 ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഫെബ്രുവരി ഏഴിനാണ് സുഹൈൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് പിതാവ് െഎജാസ് അഹമ്മദ് പൊലീസിനെ അറിയിച്ചു.
അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് ഹോസ്റ്റൽ മുറിയിൽ തെരച്ചിൽ നടത്തുകയും സുഹൃത്തുക്കളെയും അധ്യാപകരെയും ഹോസ്റ്റൽ ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു. പശ്ചിമബംഗാളിലെ ഹൗറയിൽ െഎജാസിനെ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഹൗറ പൊലീസ് സ്റ്റേഷനുമായും സി.െഎ.ഡി വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുഹൈൽ െഎജാസിനെ എത്രയും പെട്ടന്ന് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.