ഇന്ത്യ പാകിസ്​ഥാനോട്​ തോറ്റതിന്​ ക​ശ്​മീരി വിദ്യാർഥികൾക്ക്​ മർദ്ദനം; വീഡിയോ പുറത്ത്​

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുശേഷം കശ്​മീരി വിദ്യാർഥികൾക്കുനേരേ ആക്രമണം. പഞ്ചാബിലെ കോളേജുകളിലാണ്​ സംഭവം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്​ ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾക്കാണ്​ മർദനമേറ്റത്​. ഹോസ്റ്റലിനകത്തുനിന്നുള്ള ആക്രമണത്തിന്റെ വീഡിയോകൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഖറാറിലെ റയാത്ത് ബഹ്റത് സർവകലാശാലയിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നു.


'സംഗ്രൂരിലും ഖരർ മൊഹാലിയിലും ആക്രമിക്കപ്പെട്ട കശ്​മീരി വിദ്യാർഥികളുമായി സംസാരിച്ചു. അവരെ നാട്ടുകാരും മറ്റ് പഞ്ചാബി വിദ്യാർഥികളുമാണ്​ രക്ഷിച്ചത്​. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്യുകയുമായിരുന്നു'-ജെ ആൻഡ്​ കെ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ വക്താവ് നാസിർ ഖുവാമി പറഞ്ഞു.

വിദ്യാർത്ഥികളെ അവരുടെ മുറികളിൽ കയറി ആക്രമിക്കാൻ സുരക്ഷാ ഗാർഡ്​ അനുവദിക്കുകയായിരുന്നുവെന്ന്​ വിദ്യാർഥികൾ ആരോപിച്ചു. സംഭവശേഷം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ കോളേജിലെത്തി കശ്​മീരി വിദ്യാർഥികളുമായി സംസാരിച്ചു. സംഭവത്തിൽ മുൻ ക​ശ്​മീർ മുഖ്യമന്ത്രി ഒമർ അബ്​ദുല്ലയും പ്രതികരിച്ചിട്ടുണ്ട്​. സംഭവത്തിൽ നടപടി എടുക്കണമെന്ന്​ അദ്ദേഹം പഞ്ചാബ്​ മുഖ്യമന്ത്രി ചരൺജിത്​ ചന്നിയോട്​ ആവശ്യപ്പെട്ടു.


90 കശ്​മീരി വിദ്യാർഥികളും യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും കോളേജിലുണ്ടെന്ന് സംഗ്രൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോസ്റ്റലിന്റെ രണ്ട്​ ഭാഗങ്ങളിലാണ് കശ്​മീരി വിദ്യാർഥികൾ താമസിക്കുന്നത്. മത്സരം അവസാനിച്ചതിന് ശേഷം, യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വിദ്യാർഥികൾ കശ്​മീരി വിദ്യാർഥികളുടെ മുറിക്കുള്ളിൽ കയറി അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു' സംഗ്രൂർ ജില്ല എസ്‌എസ്‌പി സ്വപൻ ശർമ പറഞ്ഞു.

റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുശേഷം ഖരർ മൊഹാലിയിൽ കുറഞ്ഞത് 4 വിദ്യാർത്ഥികളെയെങ്കിലും മർദ്ദിച്ചിട്ടുണ്ട്​. എല്ലാ വിദ്യാർത്ഥികളും റയാത്ത് ബഹ്റത്ത് സർവകലാശാലയിൽ നിന്നുള്ളവരാണ്. ഹരിയാനയിൽ നിന്നുള്ള നിരവധി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് അവർ പറഞ്ഞു. പഞ്ചാബിൽ പഠിക്കുന്ന കശ്​മീരി വിദ്യാർഥികളുടെ സംരക്ഷണം പഞ്ചാബ് പോലീസ് ഉറപ്പാക്കണമെന്ന്​ ജെ ആൻഡ്​ കെ ജെ ആൻഡ്​ കെ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യ​പ്പെട്ടു.

Full View

Tags:    
News Summary - Kashmiri students allegedly attacked in Punjab colleges after India vs Pakistan match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.