ബംഗളൂരു: പാക് അനുകൂല മുദ്രാവാക്യമടങ്ങുന്ന വിഡിയോ പോസ്റ്റ് ചെയ്തെന്ന കാരണം ചൂ ണ്ടിക്കാട്ടി മൂന്ന് കശ്മീരി വിദ്യാർഥികളെ കർണാടക ഹുബ്ബള്ളിയിൽ രാജ്യദ്രോഹക്കു റ്റം ചുമത്തി അറസ്റ്റ് ചെയ്തു. കെ.എൽ.ഇ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ ് വിദ്യാർഥികളായ പുൽവാമ സ്വദേശി ആമിർ, താലിബ്, ബാഷിത് എന്നിവരാണ് അറസ്റ്റിലായത ്.
പുൽവാമ രക്തസാക്ഷിത്വ ദിനമായ വെള്ളിയാഴ്ച ഹോസ്റ്റലിലിരുന്ന് മൂവരും റെക്കോഡ് ചെയ്ത വിഡിയോയിൽ ‘പാകിസ്താൻ സിന്ദാബാദ്’, ‘വേണം ഞങ്ങൾക്ക് സ്വാതന്ത്ര്യം’, ‘കശ്മീരിനെ സ്വതന്ത്രമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചെന്നാണ് കേസ്. വിഡിയോ പ്രചരിച്ചതോടെ ബജ്റങ്ദൾ പ്രവർത്തകർ കോളജ് ഉപരോധിച്ചു. മുഖം മറച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ വിദ്യാർഥികൾക്കുനേരെ ബജ്റങ്ദൾ പ്രവർത്തകെൻറ ആക്രമണവുമുണ്ടായി. പൊലീസ് ഇടപെട്ട് കൂടുതൽ ആക്രമണം തടഞ്ഞു.
അഖിലേന്ത്യാ പ്രവേശന േക്വാട്ട വഴി കോളജിൽ അഡ്മിഷൻ നേടിയവരാണ് മൂന്നു വിദ്യാർഥികളെന്നും ഇവരെ സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ ബസവരാജ് അനാമി പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ച വിഡിേയാ ശ്രദ്ധയിൽപെട്ടതെന്നും തുടർന്ന് ഹുബ്ബള്ളി ഗോകുൽ റോഡ് പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. അറസ്റ്റിലായവർെക്കതിരെ 153 എ, 124 എ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വിദ്യാർഥികളുടെ മൊബൈൽ ഫോൺ, ലാപ്ടോപ് അടക്കമുള്ളവ ഫോറൻസിക് പരിശോധനക്ക് അയച്ചതായും കേസിൽ വിശദ അന്വേഷണം നടക്കുകയാണെന്നും ഹുബ്ബള്ളി സിറ്റി പൊലീസ് കമീഷണർ ആർ. ദിലീപ് പറഞ്ഞു.
വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.