ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ കശ്മീരി യുവാവിനെ ഗുണ്ടകൾ തല്ലിക്കെ ാന്നു. 18കാരനായ ഗുലാം മുഹ്യിദ്ദീൻ ഖാൻ ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഇവൻറ് മാനേ ജ്മെൻറ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയായിരുന്നു കശ്മീരിലെ കുപ്വാര ജില്ലക് കാരനായ മുഹ്യിദ്ദീൻ ഖാൻ. ഇദ്ദേഹവും സുഹൃത്തും ബുധനാഴ്ച രാത്രി ജോലികഴിഞ്ഞുവരുന്നതിനിടെ വാക്തർക്കത്തെ തുടർന്ന് ഒരു സംഘം വാനിൽനിന്ന് പുറത്തേക്ക് വലിച്ചിട്ടശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിനുശേഷം ഇരുവരും താമസസ്ഥലത്ത് എത്തി. കടുത്ത തലവേദന അറിയിച്ചതിനെ തുടർന്ന് മുഹ്യിദ്ദീൻ ഖാനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അബോധാവസ്ഥയിലായി. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അബോധാവസ്ഥയിലാവുകയും വ്യാഴാഴ്ച രാത്രി മരിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആദിത്യ എന്നയാൾ അറസ്റ്റിലായതാണ് റിപ്പോർട്ട്. ഇയാളാണ് മുഹ്യിദ്ദീൻ ഖാെൻറ തലയിൽ ഇടിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.
സംഭവം രാജ്യത്തെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന കശ്മീരികൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈയിടെയായി പലയിടങ്ങളിലും കശ്മീരികൾക്കുനേരെ ആക്രമണങ്ങൾ അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.