കഠ്​വ സംഭവം: വിചാരണ കശ്​മീരിൽ വേണ്ടെന്ന്​ പെൺകുട്ടിയുടെ കുടുംബം

ജമ്മു: രാജ്യത്ത്​ വൻ വിവാദത്തിന്​ തിരി​െകാളുത്തിയ കഠ്​വ ബലാത്സംഗ കൊലപാതക കേസി​​​​െൻറ വിചാരണ കശ്​മീരിൽ വേ​ണ്ടെന്ന്​ പെൺകുട്ടിയുടെ കുടുംബം. വിചാരണ കശ്​മീരിന്​ പുറത്തെവിടെയെങ്കിലും നടത്തണമെന്നാവശ്യപ്പെട്ട്​​ സുപ്രീംകോടതിയെ സമീപിക്കുമെന്നും എട്ടുവയസ്സുകാരിയുടെ  കുടുംബം അറിയിച്ചു. കേസിൽ ശക്​തമായ രാഷ്​ട്രീയ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ്​ കുടുംബത്തി​​​​െൻറ നീക്കം. 

പൊലീസുകാ​െര കേസിൽ പ്രതിചേർത്തതിനെതിരെ ഹിന്ദു ഏക്​ത മഞ്ച്​ നടത്തിയ മാർച്ചിൽ ബി.ജെ.പി മന്ത്രിമാരായ ചന്ദ്രപ്രകാശ്​ ഗംഗയും ലാൽ സിങും പ​െങ്കടുത്തത്​ വിവാദത്തിന്​ വഴിവെച്ചിരുന്നു. പാർട്ടി നിർദേശപ്രകാരമാണ്​ മാർച്ചിൽ പ​െങ്കടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന്​ ആക്കം കൂട്ടി. മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന്​ പെൺകുട്ടിയുടെ കുടുംബവും പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

ജമ്മു കശ്മീരിലെ കഠ്‌വയിലെ രസന എന്ന ഗ്രാമത്തിൽ​ എട്ടുവയസ്സുകാരിയെ പൊലീസുകാരടക്കമുള്ള സംഘം ദിവസങ്ങളോളം ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തിൽ കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി ഇതുവരെ പ്രതികരിച്ചിട്ടില്ല. 


 

Tags:    
News Summary - Kathua Child's Family To Move Supreme Court For Trial Outside Jammu and Kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.