ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; പെൺകുട്ടികൾക്ക് നീതി ലഭിക്കും- മോദി

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ക​ത്​​വ, ഉ​ന്നാ​​വോ ബലാത്സംഗക്കേസുകളിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ലജ്ജാകരമാണിത്. കേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്ന് ഞാൻ ഉറപ്പു വരുത്തും, കേസിൽ പൂർണ നീതി നടപ്പാക്കും. നമ്മുടെ പെൺമക്കൾക്ക് തീർച്ചയായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.  സംഭവങ്ങളിൽ പ്രധാന മന്ത്രിയുടെ പ്രതികരണങ്ങൾ ഇതാണെന്ന തലക്കെട്ടിൽ 'ദ ക്വിന്‍റ് ' പരിഹസിച്ചിരുന്നു.

വാർത്ത വായിക്കാനായി ലിങ്ക് തുറക്കുമ്പോൾ പ്രധാനമന്ത്രി ഈ സംഭവത്തിൽ പ്രതികരിക്കുമ്പോൾ മാത്രമേ ഈ വാർത്ത പ്രസിദ്ധീകരിക്കാനാവൂവെന്നായിരുന്നു ഉള്ളടക്കം. ഇത് പിന്നീട് 'ദ വയർ' പേലുള്ള ഒാൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Kathua rape case: india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.