ന്യൂഡൽഹി: കഠ്വയിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിയമപോരാട്ടത്തിന് കുടുംബത്തെ സഹായിക്കാൻ മുസ്ലിം യൂത്ത് ലീഗ് അഭിഭാഷകരെ നിയോഗിച്ചു.
38 അഭിഭാഷകരുടെ നിര പ്രതികൾക്കുവേണ്ടി ഹാജരാകുന്ന പശ്ചാത്തലത്തിലാണ് നിലവിൽ കുടുംബത്തിനുവേണ്ടി വാദിക്കുന്ന അഭിഭാഷകർക്കുപുറമെ പഞ്ചാബിലെ മുതിർന്ന അഭിഭാഷകനായ കെ.കെ. പുരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിെൻറ സേവനം കേസിൽ ലഭ്യമാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികൾ അറിയിച്ചു. വിചാരണ നടക്കുന്ന പഞ്ചാബിലെ പഠാൻകോട്ട് കോടതിയിൽ പെൺകുട്ടിയുടെ കുടുംബത്തിനുവേണ്ടി അഡ്വ. ദീപിക സിങ് രജാവത് അഭിഭാഷകയായുണ്ട്. അതുകൂടാതെ, പ്രോസിക്യൂഷൻ അഭിഭാഷകരായ ജഗദീഷ് കുമാർ സിങ്, എസ്.എസ്. ബസ്ര എന്നിവരും കോടതിയിൽ ഹാജരാകുന്നുണ്ട്.
അതിനുപുറമെയാണ് മുതിർന്ന അഭിഭാഷകരായ കെ.കെ. പുരിയെ കൂടാതെ മുസ്ലിം ഫെഡറേഷൻ (പഞ്ചാബ്) പ്രസിഡൻറും അഭിഭാഷകനുമായ അഡ്വ. മുബീൻ ഫാറൂഖി, കശ്മീരിൽ കേസിെൻറ മേൽനോട്ടം വഹിക്കുന്ന അഡ്വ. താലിബ് ഹുസൈൻ, പങ്കജ് തിവാരി, രാഹുൽ ശർമ എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയത്. ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിെൻറ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രതിനിധി സംഘം പഠാൻകോട്ടിലെത്തിയാണ് അഭിഭാഷകരെ ചുമതലയേൽപിച്ചത്.
ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, ദേശീയ എക്സി. അംഗം ഷിബു മീരാൻ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.