ജമ്മു: കഠ്വ ബലാൽസംഗക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ജമ്മുകശ്മീർ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയതിനെ തുടർന്നാണ് അഭിഭാഷകനെതിരെ പൊലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് നിർബന്ധിച്ചതിനാലാണ് കേസിലെ സാക്ഷി പ്രതികൾക്കെതിരെ മൊഴി നൽകിയതെന്ന് പറയുന്ന ഒരു സി.ഡി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നിൽ പ്രതിഭാഗം അഭിഭാഷകനാണെന്നാണ് ൈക്രംബ്രാഞ്ച് കണ്ടെത്തൽ.
കേസിലെ അറസ്റ്റിലായ വിശാൽ ശർമ്മക്കെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിച്ചുവെന്ന് സാക്ഷി പറയുന്ന വിഡിയോയാണ് സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കേസിലെ മുഖ്യസൂത്രധാരൻ സൻജി റാമിെൻറ മകനാണ് വിശാൽ ശർമ്മ. മജിസ്ട്രേറ്റിന് മുന്നിൽ സാക്ഷി മൊഴി നൽകുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. എന്നാൽ പ്രാഥമിക പരിശോധനയിൽ കോടതിക്ക് പുറത്താണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും മനസിലായതായി ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിൽ അറസ്റ്റിലായ പൊലീസുകാർ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുകശ്മീർ ഹൈകോടതിയിൽ ഹരജി നൽകി. സംസ്ഥാന ക്രൈംബ്രാഞ്ചിെൻറ അന്വേഷണം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.