'മതത്തി​െൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്ക്​ തിരിച്ചടി നൽകാം'; മുസ്​ലിംകൾക്ക്​ ഐക്യദാർഢ്യവുമായി നോമ്പെടുക്കാൻ അഭ്യർഥിച്ച്​​ കട്​ജു

മതത്തി​െൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്കും മുസ്​ലിംകളെ തീവ്രവാദികളെന്ന്​ ആക്ഷേപിക്കുന്നവർ​ക്കും തിരിച്ചടി നൽകുന്നതി​െൻറ ഭാഗമായി അമുസ്​ലിംകളോട്​ നോ​െമ്പടുക്കാൻ അഭ്യർഥിച്ച്​​ സുപ്രീംകോടതി മുൻ ജഡ്​ജി​ മാർകണ്ഡേയ കട്​ജു. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ അദ്ദേഹം മുസ്​ലിംകളോടുള്ള​ ​െഎക്യദാർഢ്യവുമായി വെള്ളിയാഴ്​ചത്തെ നോ​​െമ്പടുക്കാൻ അഭ്യർഥിച്ചത്​.

​'പരി​ശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ്​ മേയ്​ ഏഴിലേത്​. മുസ്​ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ, നാളെയും ഞാൻ ​നോ​െമ്പടുക്കുന്നുണ്ട്​. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

അത്താഴത്തി​െൻറയും നോമ്പ്​ തുറയുടെയും സമയം നിങ്ങൾക്ക്​ മുസ്​ലിം സുഹൃത്തുക്കളിൽനിന്ന്​ മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽനിന്ന്​ ലഭ്യമാകും. ഇൗ സമയത്ത്​ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്​.

മതത്തി​െൻറ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്​ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്' ^കട്​ജു ​ഫേസ്​ബുക്കിൽ കുറിച്ചു. 

Tags:    
News Summary - Katju urges Muslims to fast in solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.