ന്യൂഡൽഹി: സൗമ്യ വധക്കേസില്‍ റിട്ടയര്‍ഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രിം കോടതിയില്‍ ഹാജരാകും. കേസിലെ വിധിയെ വിമര്‍ശിച്ച കട്ജുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ അഭ്യർഥിച്ചതിനെ തുടർന്നാണ് കട്ജു ഇന്ന് ഹാജരാകുന്നത്. റിട്ടയര്‍ഡ് ജഡ്ജി കേസിലെ നടപടികളുടെ ഭാഗമാകുന്നത് ചരിത്രത്തിലെ തന്ന അപൂർവതയാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ മുമ്പില്‍ കട്ജു ഹാജരാകും.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കട്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പുന:പ്പരിശോധന ഹരജിയായി സ്വീകരിച്ചാണ്, നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിച്ച് കട്ജുവിന് നോട്ടീസയച്ചത്. തന്‍റെ വിമര്‍ശനത്തിന് അടിസ്ഥാനമായ കാര്യങ്ങള്‍ അദ്ദേഹം കോടതിയില്‍ വിശദീകരിക്കും. കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയ വിധിയിയിലെ പാകപ്പിഴവുകളും വിധി പുനപ്പരിശോധിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടും.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും സൌമ്യയുടെ അമ്മയും നല്‍കിയ പുനപ്പരിശോധന ഹരജികളില്‍ കോടതി ഇന്ന് തുടര്‍ വാദം കേള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.