ജലന്ധർ: വർഷങ്ങൾക്ക് മുമ്പ് തന്നെ സാേങ്കതികമായി ഇന്ത്യ ഏറെ മുന്നേറിയിരുന്നുവെന്ന് ആന്ധ്ര യൂനിവേഴ്സിറ് റി വൈസ് ചാൻസലർ നാഗേശ്വർ റാവു. റോക്കറ്റ്, ടെസ്റ്റ് ട്യൂബ് ശിശു തുടങ്ങിയ സാേങ്കതിക വിദ്യകളെ കുറിച്ചുള്ള പരാമർശങ്ങൾ മഹാഭാരതത്തിലും രാമായണത്തിലും കാണാമെന്ന് നാഗേശ്വർ റാവു വ്യക്തമാക്കി.
മഹാഭാരതത്തിൽ ഒരു അമ്മയിൽ നിന്ന് നൂറ് കൗരവർ ഉണ്ടായത് ടെസ്റ്റ് ട്യൂബ് സാേങ്കതിക വിദ്യയുടെ സഹായത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. രാമൻ ഉപയോഗിച്ച അസ്ത്രങ്ങളായിരുന്നു മിസൈലിെൻറ ആദ്യ രൂപങ്ങളെന്നും നാഗേശ്വർ റാവു കൂട്ടിച്ചേർത്തു.
24തരത്തിലുള്ള വിമാനങ്ങൾ രാവണൻ ഉപയോഗിച്ചിരുന്നു. ലങ്കയിൽ രാവണന് നിരവധി വിമാനത്താവളങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.