ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലേങ്കഷിെൻറ ജീവിതത്തെ ആസ്പദമാക്കി സഹോദരിയും സംവിധായികയുമായ കവിത ലേങ്കഷ് ഡോക്യുമെൻററി ഒരുക്കുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരെ കുറിച്ച് ഡോക്യുമെൻററി തയാറാക്കാൻ നെതർലാൻറ്സിലെ ഫ്രീപ്രസ് അൺലിമിറ്റഡ് അന്താരാഷ്ട്ര തലത്തിൽ തെരഞ്ഞെടുത്ത നാലുപേരിൽ ഒരാളാണ് കവിത ലേങ്കഷ്. ഡോക്യുമെൻററിക്കായി ഗൗരിയുടെ വിഡിയോ ദൃശ്യങ്ങളും മറ്റും ശേഖരിക്കുന്ന കവിത ൈവകാതെ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ചിത്രീകരണം പൂർത്തിയാക്കുമെന്ന് അറിയിച്ചു. ചിത്രം അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.
അർബൻ നക്സലൈറ്റ് എന്നാണ് ചിലർ ഇപ്പോഴും ഗൗരിയെ വിശേഷിപ്പിക്കുന്നതെന്ന് കവിത ലേങ്കഷ് ചൂണ്ടിക്കാട്ടി. . ആയുധം താഴെ വെപ്പിച്ച് നക്സലൈറ്റുകളെ മുഖ്യധാരയിലേക്ക് നയിക്കാൻ പരിശ്രമിച്ചയാളായിരുന്നു ഗൗരി. സമാധാനത്തിനും അവകാശങ്ങൾക്കും വേണ്ടിയാണ് അവർ പോരാടിയത്. ഹിന്ദു വിരുദ്ധ എന്ന് ഗൗരിയെ ചിലർ വിളിക്കുന്നു. അവൾ ഹിന്ദുവായിരുന്നു; എന്നാൽ, ഹിന്ദുത്വത്തിനെതിരായിരുന്നു- കവിത ഒാർമിച്ചു. മലയാളിയായ ദീപു 'അവർ ഗൗരി'എന്ന പേരിൽ 2017ൽ ഡോക്യുമെൻററി തയാറാക്കിയിരുന്നു.
ബസവനഗുഡിയിലെ 'ഗൗരി ലേങ്കഷ് പത്രികെ'യുടെ ഒാഫിസിൽനിന്ന് 2017 സെപ്തംബർ അഞ്ചിന് ജോലി കഴിഞ്ഞുമടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്തുവെച്ച് രാത്രി എേട്ടാടെയാണ് ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചുകൊലപ്പെടുത്തിയത്. രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ച സംഭവത്തിൽ നാലുവർഷമായിട്ടും കുറ്റകൃത്യം തെളിയിക്കാനായിട്ടില്ല. കർണാടക ഹൈക്കോടതിയിൽ കേസിെൻറ വിചാരണ തുടരുകയാണ്. ഇതുവരെ 18 േപർ അറസ്റ്റിലായി.
മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച കേസിലെആറാം പ്രതിയായ മോഹൻ നായകിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം (കെ.സി.ഒ.സി.എ) ചുമത്തിയ കുറ്റം കർണാടക ഹൈകോടതി റദ്ദാക്കിയതിനെ എതിർത്ത് ഗൗരിയുടെ സഹോദരി കവിത ലേങ്കഷ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽകാർ അധ്യക്ഷനായ ബെഞ്ച് കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് അയച്ചിരുന്നു. ഹരജി അന്തിമവാദത്തിനായി ബുധനാഴ്ച പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.