ന്യൂഡൽഹി: പാർലമെന്റിൽ തന്നെ കാണാൻ വന്ന കർഷകർക്ക് പ്രവേശനാനുമതി നൽകിയില്ലെന്ന രാഹുലിന്റെ പരാമർശം അസത്യമാണെന്ന് സ്പീക്കർ ഓം ബിർള. ഇതിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റ കെ.സി വേണുഗോപാൽ, സ്പീക്കർ പറയുന്നതല്ല രാഹുൽ പറയുന്നതാണ് സത്യമെന്ന് പറഞ്ഞു.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് വന്ന കർഷകരെ ശംഭു അതിർത്തിയിൽ തടഞ്ഞത് പറഞ്ഞ ശേഷമാണ് പാർലമെന്റിലേക്ക് തന്നെ കാണാൻ വന്നവരെ തടഞ്ഞെന്ന് രാഹുൽ പറഞ്ഞത്.
ബിർള അസത്യമാണെന്ന് പറഞ്ഞതോടെ, അതിനെക്കുറിച്ച് രാഹുൽ വിശദീകരിച്ചു. കർഷക നേതാക്കളെ ആദ്യം കടത്തിവിട്ടില്ലെന്ന് വിവരം കിട്ടിയപ്പോൾ അവരെ കാണാൻ താൻ പുറത്തേക്ക് പോയെന്നും അപ്പോൾ പ്രവേശനാനുമതി നൽകിയെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.