കേണൽ സന്തോഷ്​ ബാബുവി​െൻറ കുടുംബത്തിന്​ തെലങ്കാന അഞ്ചുകോടി നൽകും

ഹൈദരാബാദ്​: ഗൽവാൻ വാലിയിൽ ചൈനീസ്​ സേനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യ​ു വരിച്ച കേണൽ കേണൽ സന്തോഷ്​ ബാബുവി​​​െൻറ കുടുംബത്തിന്​ തെലങ്കാന സർക്കാർ അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി ​െക. ചന്ദ്രശേഖർ റാവുവാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. കുടുംബത്തിന്​ വീടുവെക്കാൻ ഭൂമിയും സന്തോഷി​​​െൻറ ഭാര്യക്ക്​ ജോലിയും നൽകും. സന്തോഷി​​​െൻറ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലങ്കാനയിലെ സൂര്യപേട്ട്​ സ്വദേശിയാണ്​ കേണൽ സന്തോഷ്​ ബാബു. 

സ്വദേശത്തെത്തിച്ച മൃതദേഹം വ്യാഴാഴ്​ച പൂർണ ​ൈസനിക ബഹുമതികളോടെ സംസ്​കരിച്ചു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്​ട്രീയ നേതാക്കൾ എന്നിവരടക്കമുള്ളവർ സംസ്​കാര ചടങ്ങിൽ പ​​ങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാറിനു പുറമെ സംസ്​ഥാന സർക്കാറുകളും സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ രംഗത്തുവരണമെന്നും രാജ്യം മുഴുവൻ തങ്ങളെ പിന്തുണക്കാനുണ്ടെന്ന തോന്നൽ അതുവഴി കുടുംബങ്ങൾക്ക്​ ലഭിക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. കേണൽ സന്തോഷ്​ ബാബുവിനൊപ്പം ഏറ്റുമുട്ടലിൽ വീരമൃത്യ​ു വരിച്ച മറ്റു 19 സൈനികരുടെ കുടുംബങ്ങൾക്ക്​ പത്തുലക്ഷം രൂപ വീതം തെലങ്കാന സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 
 

Tags:    
News Summary - KCR announces Rs 5 crore for Col Santosh’s family -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.