വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമം; ബി.ജെ.പി നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ടി.ആർ.എസ്

ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡെയിൽ ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നേതാവ് കെ. രാജഗോപാൽ റെഡ്ഡിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ടി.ആർ.എസ്. വോട്ടർമാരെ സ്വാധീനിക്കാനായി ബി.ജെ.പി നേതാക്കളുടെയും സ്ഥാപനങ്ങളുടേയും അക്കൗണ്ടിലേക്ക് പണം അയച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

പാർട്ടിയിലെ നേതാക്കൾക്കളുടെയും സ്ഥാപനങ്ങളുടേയും അക്കൗണ്ടിലേക്ക് രാജഗോപാൽ റെഡ്ഡിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി 5.22 കോടി രൂപ നിക്ഷേപിച്ചതായി ടി.ആർ.എസിന്‍റെ പരാതിയിൽ പറയുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കണമെന്നും ടി.ആർ.എസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിലവിൽ 93 -മുനുഗോഡെ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയാണ് രാജഗോപാൽ റെഡ്ഡി. നവംബർ മൂന്നിനാണ് മുനുഗോഡെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

Tags:    
News Summary - KCR's Party's "Rs 5.22 Crore" Charge Against BJP Candidate In Key Bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.