ന്യൂഡൽഹി: രഷ്ട്രീയത്തേക്കാൾ വലുത് രാജ്യ സുരക്ഷയാണെന്ന് രാഹുൽ ഗാന്ധി ഒാർമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ഭീമ-കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകുകയായിരുന്ന കിരൺ റിജിജു.
ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.
ഭീമ കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആർ.എസ്.എസിനെതിരെ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ആർ.എസ്.എസ് എന്ന സന്നദ്ധ സംഘടനക്ക് മാത്രമേ സ്ഥാനമുള്ളു. മറ്റ് സംഘടനകൾ അടച്ചു പൂട്ടി പ്രവർത്തകരെ ജയിലിലടക്കുക, പരാതി പറയുന്നവരെ വെടിവെച്ചു കൊല്ലുക. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം - എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.