ഞങ്ങൾ ​ഒപ്പമുണ്ട്; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ല, ഛണ്ഡിഗഢ് യൂനിവേഴ്സിറ്റി സംഭവത്തിൽ പ്രതികരിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ വിഡിയോകൾ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ശക്തമായ നടപടി ഇക്കാര്യത്തിലുണ്ടാവുമെന്നും കെജ്രിവാൾ ട്വീറ്റ് ​ചെയ്തു. നേരത്തെ വിദ്യാർഥികളോട് പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പഞ്ചാബ് വിദ്യാഭ്യാസമന്ത്രി ഹർജോത് സിങ് ബയിൻ അഭ്യർഥിച്ചിരുന്നു. തെറ്റ് ചെയ്തവരെ ആരെയും വെറുതെ വിടില്ല. ഇത് വൈകാരികമായ പ്രശ്നമാണ്. ഞങ്ങളുടെ ​സഹോദരിമാരുടേയും മക്കളുടേയും ആത്മാഭിമാനത്തേയാണ് സംഭവം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വനിത ഹോസ്റ്റലിലെ വിഡിയോ ചോർന്നതിനെ തുടർന്ന് മൊഹാലിയിലെ ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളിലൊരാളാണ് സഹപാഠികളുടെ വിഡിയോ ഓൺലൈനിൽ നൽകിയത്. വിഡിയോകളും ചിത്രകളും പെൺകുട്ടി ചോർത്തിയെന്ന പരാതിയിൽ അവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Kejriwal condemns Chandigarh University video leak incident: ‘We are with you’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.