ന്യൂഡൽഹി: കർഷവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിനെ ഡൽഹിയിൽ പ്രവേശിപ്പിക്കാത്ത നടപടിയും പൊലീസ് അതിക്രമവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്തി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. തങ്ങൾ കർഷകർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി ഡൽഹിയിലേക്ക് വന്ന കര്‍ഷകരെ നേരിട്ടുകൊണ്ടാണ് ബി.ജെ.പി ഗാന്ധിജയന്തി ദിനാചരണത്തിന് തുടക്കമിട്ടതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തങ്ങള്‍ നേരിടുന്ന ദുരിതത്തെപ്പറ്റി പരാതി പറയാന്‍ രാജ്യതലസ്ഥാനത്തേക്ക് വരാന്‍പോലും കര്‍ഷകര്‍ക്ക് അനുവാദമില്ലേയെന്നും അവർ ഇനി ആകാശം വഴിയാണോ വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മോദി സര്‍ക്കാര്‍ തികഞ്ഞ കര്‍ഷക വിരുദ്ധ സമീപനമാണ് വെച്ചു പുലര്‍ത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം അവരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്രയധികം കര്‍ഷക ദുരിതം മുമ്പ് കണ്ടിട്ടില്ല. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ വാദ്ഗാനങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ലെന്നും കര്‍ഷകരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും മുന്‍ യു.പി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായി അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.