ഏഴാമത്തെ സമൻസും അവഗണിച്ച് കെജ്‌രിവാൾ; ഇന്നും ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച ഏഴാമത് സമൻസും തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിങ്കളാഴ്ച ഹാജരാകാനായിരുന്നു ഇ.ഡി സമൻസ് അയച്ചത്. എന്നാൽ, ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവർത്തിച്ച് സമൻസ് അയയ്ക്കുന്നതിന് പകരം ഏജൻസി കോടതി ഉത്തരവിനായി കാത്തിരിക്കണമെന്നും എ.എ.പി പറഞ്ഞു.

ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഏജൻസി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഛണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റതിലുള്ള പ്രതികാര നടപടിയാണ് നിയമവിരുദ്ധ സമൻസെന്ന് എ.എ.പി ആരോപിച്ചു.

Tags:    
News Summary - Kejriwal ignores seventh summons; Even today he will not appear before the ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.