രാജ്കോട്ട്: ആംആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എല്ലാ ജില്ലകളിലും പശുസംരക്ഷണകേന്ദ്രം സ്ഥാപിക്കും.
ഗുജറാത്തിൽ ആം ആദ്മിയുടെ വോട്ട് കുറക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പിയും കോൺഗ്രസും ഐക്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും ആം ആദ്മി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ ആരോപിച്ചു.
രാഷ്ട്രീയ വിവേചനമില്ലാതെയായിരിക്കും ആം ആദ്മി സർക്കാറിന്റെ പ്രവർത്തനം. കോൺഗ്രസ് പത്തിലധികം സീറ്റുകൾ നേടാനിടയില്ല. ജയിക്കുന്ന കോൺഗ്രസുകാർ ബി.ജെ.പിയിൽ ചേരുമെന്നും അതിനാൽ വോട്ട് പാഴാക്കരുതെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.