വഡോദര: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഫ്രാങ്ക്ഫർടിൽ വിമാനത്തിൽനിന്ന് ഇറക്കിവിട്ടെന്നത് നുണയാണെന്ന് ആപ് ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷത്തിന് മൻ നടത്തുന്ന പ്രവൃത്തികൾക്കെതിരെ വിമർശനം ഉന്നയിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അവർ അദ്ദേഹത്തിനുനേരെ ചളി എറിയുകയാണെന്ന് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ കയറിയ മൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നെന്നും ഇതേതുടർന്ന് വിമാനത്തിൽനിന്ന് ഇറക്കിവിട്ടെന്നും ശിരോമണി അകാലിദൾ (എസ്.എ.ഡി) തലവൻ സുഖ്ബീർ സിങ് ബാദലാണ് ആരോപിച്ചത്. വിഷയം പരിശോധിക്കുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 75 വർഷമായി ഒരു സർക്കാറും പഞ്ചാബിൽ ചെയ്യാത്ത കാര്യങ്ങളാണ് ഭഗവന്ത് മൻ ആറുമാസത്തിനിടെ ചെയ്തതെന്ന് കെജ്രിവാൾ പറഞ്ഞു.
ഈ ആരോപണമെല്ലാം നുണയും അസംബന്ധവുമാണ്. ജനം അദ്ദേഹത്തിന്റെ സർക്കാറിന്റെ പ്രവൃത്തിയിൽ സന്തുഷ്ടരാണ് -കെജ്രിവാൾ കൂട്ടിച്ചേർത്തു. അഴിമതിക്കേസിൽ ആപ് എം.എൽ.എ അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തെറ്റുചെയ്തവരെ ശിക്ഷിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.