ദ്യൂഡൽഹി: വാനര വസൂരി നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ 31കാരന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വൈകീട്ട് മൂന്നിന് ഉന്നതതല യോഗംവിളിച്ചിട്ടുണ്ട്. അതിനിടെ, ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക കണ്ടെത്തിയിരുന്നു.
രോഗം സ്ഥിരീകരിച്ച യുവാവ് ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. നിലവിൽ ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ ചികിത്സയിലാണിയാൾ. മൂന്നു ദിവസം മുമ്പാണ് രോഗലക്ഷണം കണ്ടത്. തുടർന്ന് നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ നടത്തിയ പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു.
വിദേശ യാത്ര നടത്താത്ത യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗവ്യാപനം സംബന്ധിച്ച് ആശങ്കയുയർന്നിരിക്കയാണ്. ഇന്ത്യയിൽ കൊല്ലം ജില്ലയിലാണ് ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത്. ഇതു വരെ രാജ്യത്ത് നാലുപേർക്ക് രോഗം കണ്ടെത്തിയത്. മൂന്നു കേസുകളും കേരളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.