ന്യൂഡല്‍ഹി: 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റിലും മത്സരിക്കും. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത് അനാഥയായിയെന്ന് കെജ് രിവാൾ പറഞ്ഞു. ഗുജറാത്തിലെ യുവാക്കൾക്ക് എന്തുകൊണ്ട് തൊഴിലില്ല? സ്കൂളുകളിലും കോളജുകളിലും പ്രവേശനം ലഭിക്കാനായി അവർ ക്ഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? കച്ചവടക്കാർക്കും കൃഷിക്കാർക്കും ഇവിടെ ആത്മഹത്യ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അഹമ്മദാവാദിലെ വല്ലഭ് സദനിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ കെജ് രിവാൾ ചോദിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്‌വി ആം ആദ്മിയില്‍ ചേര്‍ന്നത്. നേരത്തെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.