ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളം രാജ്യത്തെ ആദ്യ ആധാർ അധിഷ്ഠിത വിമാനത്താവളമാകും. ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോർഡിങ് സംവിധാനവും വിമാനത്താവളത്തിൽ സ്ഥാപിക്കാനാണ് ബംഗളൂരു ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിെൻറ (BIAL) തീരുമാനം. 2018 ഡിസംബറോടുകൂടി സംവിധാനം പൂർണതയിലെത്തും.
രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തിൽ ആധാർ അധിഷ്ഠിത സംവിധാനം കൊണ്ടുവന്നിരുന്നു. അത് വിജയിച്ചതിനെ തുടർന്നാണ് ആധാർ, ബയോമെട്രിക് സംവിധാനങ്ങൾ പൂർണ തോതിൽ നടപ്പിലാക്കാൻ ബി.െഎ.എ.എൽ തീരുമാനിച്ചത്. സ്മാർട് എയർപോർട്ട് ആകുന്നതിനുള്ള പ്രയത്നത്തിെൻറ ആദ്യപടിയാണ് പുതിയ പരീക്ഷണം.
പദ്ധതി നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ഇതുവഴി കൂടുതൽ പേരെ ഒരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. ഒാരോ പരിശോധന കേന്ദ്രത്തിലും അഞ്ചു സെക്കൻറുകൾ െകാണ്ട് പരിശോധന പൂർത്തിയാക്കാം. പരിശോനകെളല്ലാം പുർത്തിയാക്കാൻ 10 മിനുട്ട് മതിയാകും. യാത്രക്കാർ ടിക്കറ്റ്്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ വിവിധ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ നൽകേണ്ട ആവശ്യം വരില്ല. യാത്ര കൂടുതൽ സുരക്ഷിതമാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
ബയോമെട്രിക് പരിശോധനകൾ മാത്രമാകുന്ന കാലം അകലെയല്ലെന്നും ബി.െഎ.എ.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി മാരാർ പറഞ്ഞു. 2018 ഒക്ടോബർ നാലിന് രാജ്യാന്തര എയർലൈൻ ബോർഡിങ്ങിന് ബയോമെട്രിക് സംവിധാനം ആരംഭിക്കും. ഡിസംബറോടുകൂടി പൂർണമായും ആധാർ-ബയോമെട്രിക് സംവിധാനത്തിലേക്ക് മാറുമെന്നും അേദ്ദഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.