തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹ മാണെന്ന് പാര്‍ട്ടി ചെയര്‍മാെൻറ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത പി.ജെ. ജോസഫ്. ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞ െടുപ്പില്ല. മുതിർന്ന നേതാക്കൾ ആലോചിച്ച് തീരുമാനമെടുക്കുകയാവും ഉണ്ടാകുക. പാർട്ടി ബൈലോ യെക്കുറിച്ച് ധാരണയില്ലാത്തവരാണ് ചെയർമാെന തീരുമാനിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇതിന് മുതിർന്ന പാര്‍ട്ടി പ്രവര്‍ത്തകനെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെൻററി പാർട്ടി യോഗമായിരിക്കും നിയമസഭകക്ഷി നേതാവിനെ തീരുമാനിക്കുക. ഇത് നിയമസഭ സമ്മേളനം ചേരും മുമ്പുണ്ടാകും. എം.എൽ.എമാർക്ക് പുറമെ ക്ഷണിതാക്കളായി ജോസ്.കെ.മാണിയും ജോയ് എബ്രഹാമും പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. ഒരു കാരണവശാലും താൻ ഇരട്ടപ്പദവി വഹിക്കില്ല. ഏതെങ്കിലും ഒരു സ്ഥാനമേ ഒരാള്‍ക്കുണ്ടാകൂ. ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. അനുസ്മരണ സമ്മേളനത്തിൽ ചെയർമാൻ പദവി ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല.
െചയർമാനെ നിശ്ചയിക്കുമെന്ന് ചിലർ ഭയപ്പെട്ടതാണ്. മുമ്പ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ലയനശേഷം സീനിയറായ ആളെ പാര്‍ട്ടി ചെയര്‍മാനാക്കിയ ചരിത്രമുണ്ട്. പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോകുന്നതിനാണ് ശ്രമം. തർക്കങ്ങളില്ലെന്നും എല്ലാം പാർട്ടി ബൈലോയും കീഴ്വഴക്കങ്ങളും ധാരണകളുമനുസരിച്ച് പരിഹരിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.