പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാറും ആവശ്യപ്പെട്ടു -ദേവേന്ദ്ര ഫഡ്നാവിസ്

കേരള സർക്കാർ അടക്കം പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ പോപുലർ ഫ്രണ്ടിന് പദ്ധതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശവ്യാപകമായി പി.എഫ്.ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനും നേതാക്കന്മാരുടെ അറസ്റ്റിനും പിന്നാലെ നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം പി.എഫ്.ഐ പുതിയ പ്രവർത്തന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ അവർക്ക് വലിയ പദ്ധതിയുണ്ടായിരുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

എൻ.ഐ.എയുടെയും എ.ടി.എസിന്റെയും പക്കൽ മതിയായ തെളിവുണ്ടെന്നാണ് പോപുലർ ഫ്രണ്ടിനെതിരായ നടപടി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ഏജൻസികളെല്ലാം വിഷയം അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കേരള സർക്കാരും പി.എഫ്.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി.

Tags:    
News Summary - Kerala government also asked to ban Popular Front - Devendra Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.