തിരുവനന്തപുരം: ഇന്ധനനികുതി വരുമാനം ഗണ്യമായി ഉയർന്നിട്ടും ഇളവ് നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. വില വർധിക്കും തോറും നികുതിയും കുത്തനെ ഉയരുകയാണ്. സർക്കാരുകളുടെ വരുമാനവും. വില കുറഞ്ഞപ്പോൾ വരുമാനം കുറയാതിരിക്കാൻ നികുതി കൂട്ടിയിരുന്നു.
ഇതാണ് ഇപ്പോൾ കനത്ത ആഘാതമായത്. വില ഉയരുന്നതിനനുസരിച്ച് വർധിപ്പിച്ച നികുതി കുറക്കുന്നില്ല. കേന്ദ്രം കുറക്കെട്ട എന്ന് സംസ്ഥാനവും സംസ്ഥാനം കുറക്കെട്ട എന്ന് കേന്ദ്രവും നിലപാട് എടുത്തതോടെ ജനത്തിെൻറ നടുവൊടിയുന്നു.
ബുധനാഴ്ച ഒരു ലിറ്റർ പെട്രോൾ വില 86.46 രൂപയാണ്. ഗതാഗത ചാർജ് വ്യത്യസ്തമായതിനാൽ ഒാരോ ജില്ലയിലും വിലയിൽ നേരിയ മാറ്റമുണ്ട്. ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടി. മറ്റ് ചെലവുകൾ കൂടുേമ്പാൾ ലിറ്ററിന് 62.96 രൂപ വരും. ഇതിലാണ് സംസ്ഥാനനികുതി വരുന്നത്. വിൽപനനികുതി മാത്രം 18.94 രൂപ (30.08 ശതമാനം). സെസ് പുറമെ. ഡീലർ കമീഷൻ കൂടി ചേരുേമ്പാഴാണ് വില 86.46 രൂപയാകുന്നത്.
ഡീസൽ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സംസ്ഥാന നികുതി, സെസ് എന്നിവ അടക്കം 80.67 രൂപയാണ് വിൽപന വില. 1000 ലിറ്റർ പെട്രോൾ വിൽക്കുേമ്പാൾ സംസ്ഥാനത്തിന് വിൽപന നികുതിയായി 18,941 രൂപ ലഭിക്കും. ലിറ്ററിന് ഒരു രൂപ അധിക വിൽപന നികുതിയും പുറമെ സെസും.
ഡീസലിന് സംസ്ഥാന വിൽപന നികുതി 22.76 ശതമാനമാണ്. 1000 ലിറ്റർ ഡീസൽ വിൽക്കുേമ്പാൾ വിൽപനനികുതിയായി 14,334 രൂപ ലഭിക്കും. ലിറ്ററിന് ഒരു രൂപ അധിക വിൽപന നികുതിയും സെസും പുറമെ.
ഇന്ധന നികുതി പിരിക്കാൻ സർക്കാറുകൾക്ക് എളുപ്പമാണ്. എണ്ണക്കമ്പനികൾ തെന്ന നേരിട്ട് സർക്കാറിന് നൽകും. പെട്രോളും ഡീസലും ജി.എസ്.ടി പട്ടികയിൽപെടുത്തിയാൽ വില കുറയും. പേക്ഷ സർക്കാർ തയാറല്ല. മാസം ഇന്ധനനികുതി ഇനത്തിൽ മാത്രം സംസ്ഥാനത്തിന് 750 കോടിയിേലറെയാണ് വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.